വിവാഹത്തിന് അടുത്ത ദിവസം ഭാര്യയുടെ നഗ്ന വീഡിയോകള്‍ ഭര്‍ത്താവിന് ലഭിച്ചു;പോലീസില്‍ പരാതി നല്കാന്‍ പോയപ്പോള്‍ മറ്റൊരു കുരുക്ക്…

ബെംഗളൂരു: ഭാര്യയുടെ നഗ്നവീഡിയോകൾ മൊബൈലിൽ ലഭിച്ചതിന് പിന്നാലെ പോലീസിൽ പരാതി നൽകി ഭർത്താവ്. ഭാര്യയും കുടുംബവും തന്നെ വഞ്ചിച്ചെന്നും പോലീസിൽ പരാതി നൽകിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് യുവാവ് പോലീസിനെ സമീപിച്ചത്.ബെംഗളൂരുവിലാണ് സംഭവം.

കഴിഞ്ഞ നവംബറിൽ ഹാസനിൽവെച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങുകളനുസരിച്ച് ഡിസംബർ 15-നായിരുന്നു ആദ്യരാത്രി. ഇതിന് രണ്ട് ദിവസം മുമ്പാണ് ഭർത്താവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലേക്ക് രാഹുൽ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് ഭാര്യയുടെ നഗ്ന ഫോട്ടോകൾ സന്ദേശമായി ലഭിച്ചത്. ഇതിനൊപ്പം ഒരു മൊബൈൽ നമ്പറും നൽകിയിരുന്നു. തുടർന്ന് ഈ നമ്പറിൽ വിളിച്ചപ്പോളാണ് ഭാര്യയും രാഹുൽ എന്നയാളും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഭാര്യയുമായി വർഷങ്ങളായി ബന്ധമുണ്ടെന്നും പലതവണ ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. മാത്രമല്ല, ഇരുവരുടെയും നഗ്ന വീഡിയോകളും അയച്ചുനൽകി. 2019 ജൂണിൽ വിവാഹനിശ്ചയം കഴിഞ്ഞ ശേഷവും ഭാര്യയും രാഹുലും തമ്മിൽ ബന്ധമുണ്ടായിരുന്നതായും ഭർത്താവ് പറഞ്ഞു.

നഗ്നവീഡിയോകൾക്കൊപ്പം വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും രാഹുൽ അയച്ചുനൽകിയിരുന്നു. രാഹുലിനെ ഒരുപാട് ഇഷ്ടമാണെന്നും തന്നെ ഒഴിവാക്കാൻ തയ്യാറാണെന്നും ഭാര്യ വാട്സാപ്പ് ചാറ്റിൽ പറഞ്ഞിട്ടുണ്ടെന്നും യുവാവിന്റെ പരാതിയിലുണ്ട്.

സംഭവത്തെക്കുറിച്ച് കുടുംബത്തിൽ ചർച്ച ചെയ്ത ശേഷം പോലീസിൽ നൽകാനായിരുന്നു ഭർത്താവിന്റെ തീരുമാനം. എന്നാൽ പോലീസിനെ സമീപിച്ചാൽ തന്റെയും കുടുംബത്തിന്റെയും പേര് എഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയും അവരുടെ അമ്മാവനും ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം ആരോപിച്ചു. ഇതിനെല്ലാം പിന്നാലെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

സംഭവത്തിൽ രാഹുലിനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തന്നെ വഞ്ചിച്ചതിന് ഭാര്യയ്ക്കെതിരെയും നിയമനടപടി വേണമെന്നാണ് യുവാവിന്റെ ആവശ്യം. ഈ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts