ഒരു കുടുംബത്തിലെ മൂന്ന് പേർ തടാകത്തിൽ മുങ്ങിമരിച്ചു.

ബെംഗളൂരു: ആത്മഹത്യ ചെയ്യാൻ തടാകത്തിൽ ചാടിയ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മനക്കട്ടെ സ്വദേശികളായ സിദ്ദമ്മ (55), മകൾ സുമിത്ര (33), സുമിത്രയുടെ ഭർത്താവ് ഹനുമന്ത രാജു (35) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ചാടിയ 11-കാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. രാംനഗര ജില്ലയിലെ മഗധി താലൂക്കിൽ ദമ്മനകട്ടെ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, കർഷകത്തൊഴിലാളിയായ ഹനുമന്തരാജു ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഹനുമന്തരാജുവിന്റെ സ്ഥിരമായുള്ള മദ്യപാനം കുടുംബത്തിന് വലിയ സാമ്പത്തികബാധ്യതകളുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും വീട്ടിൽ പതിവായിരുന്നുവെന്നാണ്…

Read More

അനധികൃത കെട്ടിട നിർമാണങ്ങൾ; നിർണായക ഉത്തരവുമായി ഹൈക്കോടതി.

ബെംഗളൂരു: അനധികൃത നിർമാണങ്ങൾക്കെതിരെ കണ്ണടയ്ക്കുകയും നിയമനടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിലൂടെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനും തദ്ദേശ സ്ഥാപന മേധാവികൾക്കും കർണാടക ഹൈക്കോടതി നിർദേശം നൽകി. ശിവമോഗ ജില്ലക്കാരനായ കെ എസ് ഈശ്വരപ്പ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കർണാടക മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) നിയമപ്രകാരം അസിസ്റ്റന്റ് എൻജിനീയർമാരും എക്സിക്യൂട്ടീവ് എൻജിനീയർമാരും സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ പരിധിയിൽ നിലവിലുള്ള അനധികൃത കെട്ടിടങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് ഉത്തരവിൽ വിശദീകരിച്ചു. അനധികൃത നിർമാണങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. അനധികൃത…

Read More

ചെന്നൈയിൽ സുരക്ഷിതമല്ലാത്ത 40 സ്കൂൾ കെട്ടിടങ്ങൾ കോർപ്പറേഷൻ തിരിച്ചറിഞ്ഞു; അന്തിമ തീരുമാനം ഉടൻ.

SCHOOL

ചെന്നൈ: ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ തങ്ങളുടെ സ്‌കൂളുകളിലെ 40 കെട്ടിടങ്ങൾ ദുർബ്ബലമായതും വിദ്യാർത്ഥികൾക്ക് അപകടഭീഷണി ഉയർത്തുന്നതുമായതായി കണ്ടെത്തി. ചെന്നൈ കോർപ്പറേഷൻ വൃത്തങ്ങൾ പറയുന്നതനുസരിച്ച് കെട്ടിടങ്ങൾ വിവിധ സ്കൂൾ പരിസരങ്ങളിലാണ്. ദുർബലമായ ചില കെട്ടിടങ്ങളുടെ ചുമരുകളിലും മേൽക്കൂരകളിലും വിള്ളലുകൾ ഉണ്ട്. തുടർനടപടികൾക്കായി ആസ്ഥാനത്ത് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ തിരുനെൽവേലിയിൽ ഒരു സ്കൂൾ കെട്ടിടം തകർന്ന് മൂന്ന് വിദ്യാർത്ഥികൾ മരിച്ചതിനെത്തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിലുടനീളം സർവേ നടത്താൻ വിദ്യാഭ്യാസ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചെന്നൈ കോർപ്പറേഷൻ രൂപീകരിക്കുകയായിരുന്നു. തിങ്കളാഴ്ച സർവേ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (24-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 405 റിപ്പോർട്ട് ചെയ്തു. 267 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.35% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 267 ആകെ ഡിസ്ചാര്‍ജ് : 2958384 ഇന്നത്തെ കേസുകള്‍ : 405 ആകെ ആക്റ്റീവ് കേസുകള്‍ : 7251 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38305 ആകെ പോസിറ്റീവ് കേസുകള്‍ : 3003969…

Read More

ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വടിവേലുവിന് കൊവിഡ് സ്ഥിരീകരിച്ചു.

ചെന്നൈ: ലണ്ടൻ പര്യടനത്തിന് ശേഷം അടുത്തിടെ ചെന്നൈയിലെത്തിയ ഇതിഹാസ ഹാസ്യനടൻ വടിവേലുവിനു കൊവിഡ് സ്ഥിരീകരിച്ചു. നടന് ഒമിക്രോൺ ഉണ്ടെന്ന് സംശയിക്കുന്നു, അദ്ദേഹത്തിന്റെ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. നിലവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വടിവേലു. ഈ ആഴ്ച ആദ്യം, നടൻ വടിവേലുവിനെ അവതരിപ്പിക്കുന്ന നായ് ശേഖര് റിട്ടേൺസ് ടീം, ചിത്രത്തിന് സംഗീതം നൽകുന്നതിനായി ലണ്ടനിലേക്ക് പോയിരുന്നു. തമിഴ് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഹാസ്യനടന്മാരിൽ ഒരാളായ വടിവേലുവിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതിനാൽ ഈ ചിത്രം ആരാധകരിൽ വലിയ താൽപ്പര്യം ജനിപ്പിച്ചിട്ടുണ്ട്.

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (24-12-2021).

കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട.

ബെംഗളൂരു: ‘സീസൺഡ്’ ആഫ്രിക്കൻ മയക്കുമരുന്ന് കടത്തുകാരനായ ആന്റണി എന്ന ബഞ്ചമിൻ സൺഡേയിൽ നിന്ന് 968 ഗ്രാം ആംഫെറ്റാമൈനും 2.889 കിലോഗ്രാം എഫിഡ്രിനും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി), ബെംഗളൂരു സോണൽ യൂണിറ്റ് (ബി‌സി‌യു) പിടിച്ചെടുത്തു. കൊറിയർ വഴി വിദേശത്തേക്ക് കൂടുതൽ കയറ്റുമതി ചെയ്യുന്നതിനായി മയക്കുമരുന്ന് മുംബൈയിൽ നിന്ന് കൊണ്ടുവന്നതാണ് എന്ന് എൻസിബി ഡയറക്ടർ, ബി എസ് യു അമിത് ഘാവതെ പറഞ്ഞു.  മൂന്ന് തടി ടൈ ബോക്സുകളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു അറയിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്നും അതിൽ, ഓരോ ബോക്സിലും 165…

Read More

പുതുവത്സര നിയന്ത്രണങ്ങൾ: ബിസിനസ് നഷ്ടപ്പെടുമെന്ന് ബെംഗളൂരു ഭക്ഷണശാലകൾ ഭയപ്പെടുന്നു.

HOTEL

ബെംഗളൂരു: കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സർക്കാർ പുതുവത്സര ആഘോഷങ്ങൾ നിയന്ത്രിച്ചതിന് ശേഷം “വർഷത്തിലെ ഏറ്റവും വലിയ രാത്രിയിൽ” ബിസിനസ്സ് നഷ്‌ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് റെസ്റ്റോറന്റുകളും പബ്ബുകളും അസ്വസ്ഥരാണ്. സാധാരണയായി പുതുവർഷ രാവിൽ പാർട്ടികൾ നടത്തുന്ന സ്ഥാപനങ്ങൾ, നിയന്ത്രണങ്ങൾ കാരണം ബിസിനസിന്റെ 70% നഷ്‌ടപ്പെടുമെന്ന് ഭയപ്പെടുന്നു. ഡിജെ പാർട്ടികളും തത്സമയ സംഗീതം പ്ലേ ചെയ്യുന്നതും സർക്കാർ കർശനമായി നിരോധിച്ചിരിക്കെ, ആളുകളുടെ എണ്ണത്തിന്റെ പരിധി  എന്നിവ പബ്, റസ്റ്റോറന്റ് ഉടമകളെ രോഷാകുലരാക്കി. ന്യൂയെർ പരിപാടികൾക്കായി അഡ്വാൻസുകൾ നൽകി, ഗസ്റ്റുകളുടെ (ഡിജെ) ടിക്കറ്റുകൾ ബുക്ക് ചെയ്തു,  അവരുടെ…

Read More

5 പേർക്ക് പുതുജീവനേകി രണ്ടര വയസ്സുകാരി യാത്രയായി.

ബെംഗളൂരു: ചണ്ഡീഗഡിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ കുടുംബം മുഴുവൻ നഷ്ടപ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി, പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ തന്റെ രണ്ടര വയസ്സുകാരിയായ മകൾ അനൈകയുടെ വൃക്കകളും കരളും കോർണിയയും ദാനം ചെയ്ത് മാരകരോഗബാധിതനായ ഏഴുവയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് പുതുജീവൻ നൽകി. ആൺകുട്ടിയെ അഹമ്മദാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആൻഡ് റിസർച്ച് സെന്ററിലും (ഐകെഡിആർസി)  മറ്റ് നാല് പേർ ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംഇആർ) ആയിരുന്നു ചികിൽസിച്ചിരുന്നത്. അവയവദാനത്തിനു ശേഷം പിജിഐഎംഇആർ ജീവനക്കാരും ഡോക്ടർമാരും അനൈകയ്ക്ക്…

Read More

വീടിന്റെ രണ്ടാം നിലയിൽ നിന്ന് തെന്നിവീണ് 3 വയസ്സുകാരൻ മരിച്ചു.

deadbody BABY

ചെന്നൈ: പൊഴിച്ചലൂരിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തെന്നിവീണ് മൂന്ന് വയസുകാരൻ മരിച്ചു. പൊഴിച്ചാലൂർ രാജേശ്വരി നഗറിൽ എം ശർവണൻ (3) ആണ് മരിച്ചത്. വീട്ടിൽ പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ ടി.വി. കാണുന്നതിനായി കുട്ടിയെ രണ്ടാം നിലയിലെ മുറിയിൽ നിർത്തയെക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശർവൻ താഴേക്ക് ഇറങ്ങാൻ കയറിയ കുട്ടി കാൽ വഴുതി നിലത്തു വീഴുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പിതാവ് മുരുകനും അയൽവാസികളും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് സൈദാപ്പേട്ടിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

Read More
Click Here to Follow Us