ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട.

ബെംഗളൂരു: ‘സീസൺഡ്’ ആഫ്രിക്കൻ മയക്കുമരുന്ന് കടത്തുകാരനായ ആന്റണി എന്ന ബഞ്ചമിൻ സൺഡേയിൽ നിന്ന് 968 ഗ്രാം ആംഫെറ്റാമൈനും 2.889 കിലോഗ്രാം എഫിഡ്രിനും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി), ബെംഗളൂരു സോണൽ യൂണിറ്റ് (ബി‌സി‌യു) പിടിച്ചെടുത്തു.

കൊറിയർ വഴി വിദേശത്തേക്ക് കൂടുതൽ കയറ്റുമതി ചെയ്യുന്നതിനായി മയക്കുമരുന്ന് മുംബൈയിൽ നിന്ന് കൊണ്ടുവന്നതാണ് എന്ന് എൻസിബി ഡയറക്ടർ, ബി എസ് യു അമിത് ഘാവതെ പറഞ്ഞു.  മൂന്ന് തടി ടൈ ബോക്സുകളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു അറയിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്നും അതിൽ, ഓരോ ബോക്സിലും 165 ഗ്രാം ആംഫെറ്റാമൈൻ അടങ്ങിയിരിക്കുന്നു എന്നുമാണ് പിടിച്ചെടുത്ത കള്ളക്കടത്ത് ചരക്കിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

ഇതുകൂടാതെ 237 ഗ്രാമും 236 ഗ്രാമും അടങ്ങിയ രണ്ട് ബാക്ക് റെസ്റ്റുകളിലും 1.811 കിലോഗ്രാം, 1.078 കിലോഗ്രാം എഫെഡ്രിൻ അടങ്ങിയ രണ്ട് മെറ്റൽ പുള്ളികളിലുമാണ് കള്ളക്കടത്ത് കണ്ടെത്തൽ ഒഴിവാക്കാൻ ഇവ പാക്ക് ചെയ്തിരുന്നത്. എൻസിബി (NCB) പ്രകാരം ചെന്നൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ യുവതിയെയാണ് ബെഞ്ചമിൻ വിവാഹം കഴിച്ചിരിക്കുന്നത്. ഇയാൾ ഏറെ നാളായി മയക്കുമരുന്ന് കടത്ത് നടത്തിവരികയായിരുന്നു.

എൻസിബി (NCB), ചെന്നൈ സോണൽ യൂണിറ്റ്, നാർക്കോട്ടിക് ഡ്രഗ്സ് & സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) നിയമവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ബെഞ്ചമിനെ അന്വേഷിക്കുന്നുണ്ട്.
ഈ വർഷം സെപ്റ്റംബറിൽ ചെന്നൈയിൽ നിന്ന് 295 ഗ്രാം മെതാംഫെറ്റാമിൻ പിടികൂടിയതും ഇതിൽ ഉൾപ്പെടുന്നു കൂടാതെ ഓസ്‌ട്രേലിയയിൽ കഴിഞ്ഞ വർഷം 800 ഗ്രാം, 559 ഗ്രാം മെത്താംഫെറ്റാമൈൻ എന്നിവ പിടികൂടിയിരുന്നു. 2018 സെപ്റ്റംബറിൽ ചെന്നൈയിൽ നിന്ന് 113 ഗ്രാം കൊക്കെയ്ൻ പിടികൂടിയ കേസിലും ഇയാളെ അന്വേഷിക്കുന്നുണ്ട് എന്ന് ഘവാട്ടെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts