കാത്തിരിക്കണ്ട അവധിയില്ല; അയോധ്യ പ്രാണപ്രതിഷ്ഠ; സംസ്ഥാനത്ത് പൊതുഅവധിയില്ലന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് തിങ്കളാഴ്ച സംസ്ഥാന സർക്കാർ ജീവനക്കാർക്കും സർക്കാർ സ്കൂളുകൾക്കും അവധിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വ്യക്തമാക്കി .

അവധി പ്രഖ്യാപിക്കാത്ത സർക്കാർ തീരുമാനത്തോട് പ്രതികരിച്ച ബിജെപി നേതാക്കൾ ശക്തമായ മതപരവും വർഗീയവുമായ വികാരം ഉയർത്തി. ഇരുവരുടെയും തീരുമാനം  ചൂണ്ടിക്കാട്ടി നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോകൻ ഇരുവരെയും വിമർശിച്ചു.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

പ്രാണ പ്രതിഷ്ഠ നടക്കുന്ന പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി.യും ജെ.ഡി.എസും ആവശ്യപ്പെട്ടിരുന്നു.

അതേസമയം പ്രതിഷ്ഠാചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്ത് ദേവസ്വം വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരു മഹാദേവപുരയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നിർവഹിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
[masterslider id="10"]

Related posts