ബിഗ് ബോസ് സീസൺ 6 ഉടൻ!!! ബീന ആന്റണി മുതൽ ഹണി റോസ് വരെ പ്രെഡിക്ഷൻ ലിസ്റ്റിൽ… അറിയാം ആരൊക്കെയെന്ന്

ഏറെ ആരാധകരുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്.

മലയാളം ബിഗ് ബോസ് സീസണ്‍ ആറിന് തിരശ്ശീല ഉയരാൻ ഇനി അധിക ദിവസങ്ങളില്ല.

ആരായിരിക്കും ഈ വർഷത്തെ ബിഗ് ബോസ് മത്സരാർത്ഥികള്‍ എന്ന് പ്രവചിക്കുന്ന തിരക്കിലാണ് ഷോയുടെ ആരാധകരും സോഷ്യല്‍ മീഡിയയും.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന പ്രെഡിക്ഷൻ ലിസ്റ്റില്‍ നടി ഹണി റോസ്,ബീന ആന്റണി മുതല്‍ ശാലു പേയാട് വരെയുണ്ട്.

ഹണി റോസ്, ബാല, നടി ദീപ തോമസ്, സോഷ്യല്‍ മീഡിയ താരം അമല ഷാജി, നടി ബീന ആന്റണി, രേഖ രതീഷ്, സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന യുട്യൂബർ സായ് കൃഷ്ണ, സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട്, ബ്യൂട്ടി ബ്ലോഗർ ജാസ്മിൻ ജാഫർ, സ്റ്റാർ മാജിക് ഫെയിം ജസീല പ്രവീണ്‍, ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച്‌ അമേയ പ്രസാദ് എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റില്‍ ഉയർന്നു കേള്‍ക്കുന്നുണ്ട്.

  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

സീരിയല്‍ താരങ്ങളായ ശരണ്യ ആനന്ദ്, ബീന ആന്റണി, ജിഷിൻ മോഹൻ, അഖില്‍ ആനന്ദ്, ക്യാമറാമാൻ ഷാലു പേയാട്, ബ്യൂട്ടി വ്ളോഗർ ജാസ്മിൻ ജാഫർ, നടിയും ബിസിനസ്സ് വുമണും മോഡലുമായ ലിയാൻട്ര മരിയ, സീക്രട്ട് ഏജന്റ് സായി, നടി ദീപ തോമസ്, ഡാൻസർ നയന ജോണ്‍സണ്‍, യൂട്യൂബറായ സാഫ് ബോയ്, ട്രാൻസ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച്‌ അമേയ പ്രസാദ്, ഫുഡ് വ്ളോഗറായ കേരള ഫുഡി, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍, റൈഡർ ഗേള്‍ അനീഷ നായർ എന്നിവരെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രെഡിക്ഷൻ ലിസ്റ്റില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഇതില്‍ ആരൊക്കെയാണ് ഇത്തവണ ഷോയിലെത്തുക എന്നറിയാനാണ് ബിഗ് ബോസ് ആരാധകർ കാത്തിരിക്കുന്നത്.

ഫെബ്രുവരി അവസാന ആഴ്ചയോടെ ബിഗ് ബോസ് മലയാളം സീസണ് ആറിനു തിരശ്ശീല ഉയരും എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്.

എന്നാല്‍ ഫെബ്രുവരിയിലേക്ക് തുടങ്ങാനാവില്ലെന്നും മാർച്ച്‌ ആദ്യവാരത്തിലാവും ഗ്രാൻഡ് ലോഞ്ച് എന്നും റിപ്പോർട്ടുകളുണ്ട്.

ബിഗ് ബോസ് ലോഞ്ചിന്റെ തീയതി സ്ഥിരീകരിച്ചുകൊണ്ട് ഏഷ്യാനെറ്റോ ബിഗ് ബോസ് അണിയറപ്രവർത്തകരോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

മോഹൻലാല്‍ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts