ഗോഡ്‌സെയുടെ പേരിൽ റോഡ്; വിമർശനത്തെ തുടർന്ന് സൈൻബോർഡ് നീക്കം ചെയ്ത് പോലീസ്

ബെംഗളൂരു : കർണാടകയിലെ സാമുദായിക സെൻസിറ്റീവ് ആയ ഉഡുപ്പി ജില്ലയിലെ ഭരണകൂടം വീണ്ടും വിവാദത്തിൽ, മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ പേരിലുള്ള റോഡിന് ഒരു ഗ്രാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സൈൻബോർഡ് ആണ് ഈ പ്രാവിശ്യം വിവാദത്തിന് ഇടയായത്.

കാർക്കള താലൂക്കിലെ ബൊള ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡിന് സംസ്ഥാനത്തുടനീളമുള്ള ജില്ലാ പഞ്ചായത്തുകൾ സാധാരണയായി ഉപയോഗിക്കുന്ന അതേ നിറങ്ങളും ഫോണ്ടുകളും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും വൈറലായതോടെ ജനരോഷമുയർത്തി, പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും ചേർന്ന് ബോർഡ് നീക്കം ചെയ്തു.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

തിങ്കളാഴ്ച രാവിലെയാണ് സൈൻബോർഡ് തന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ബോലയിലെ പഞ്ചായത്ത് വികസന ഓഫീസർ രാജേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. റോഡിന് ഗോഡ്‌സെയുടെ പേരിടാൻ പഞ്ചായത്തോ അധികൃതരോ പ്രമേയം പാസാക്കിയിട്ടില്ല. ഞങ്ങൾ കാർക്കള റൂറൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts