ഓണാഘോഷം ‘ഓണോൽസവ് 2022’ ഡിസംബർ 4 ന് 

ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോൽസവ് 2022’, ഡിസംബർ 4 ഞായറാഴ്ച രാവിലെ 10 മണി മുതൽ വളരെ വിപുലമായി ആഘോഷിക്കുന്നു. സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെൻററിൽ വച്ചാണ് ആഘോഷം.

കേരള ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. സോൺ അവിടെ ഒ എ റഹീം അധ്യക്ഷത വഹിക്കും . കർണാടക ഹോട്ടികൾചർ & പ്ലാനിംഗ് മിനിസ്റ്റർ മുനിരത്ന മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത സംവിധായകൻ ലാൽ ജോസ് വിശിഷ്ട അതിഥി ആയിരിക്കും. കേരള സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ചെണ്ടമേളം, പൊതുസമ്മേളനം,പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണസദ്യ, മെഗാഷോ എന്നിവ ഉണ്ടായിരിക്കും. ഐഡിയ സ്റ്റാർ സിംഗർ വിന്നർ ജോബി ജോൺ, ദുർഗ വിശ്വനാഥ് എന്നിവരുടെ ഗാനമേള, കോമഡി ഉത്സവ് താരങ്ങളായ ചാർളി ജോസ്, സുരേഷ് കുന്നംകുളം നേതൃത്വം നൽകിയ കോമഡി ഷോ, തൃശൂർ ലെജൻഡ് ഡാൻസ് ഗ്രൂപ്പിന്റെ സിനി മാറ്റിക് ഡാൻസ് എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് കൺവീനർ മനസ്സ് കെ , ആഘോഷ കമ്മറ്റി കൺവീനർ സനിൽ കുമാർ എന്നിവർ അറിയിച്ചു . +91 98864 98182, 89043 34810

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
[masterslider id="10"]

Related posts