ബെംഗളൂരു: എച്ച്‌ബിആർ ലേഔട്ടിലെ ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടി പ്രാർത്ഥനയ്‌ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി (പിഐഎൽ) കർണാടക ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് എംജിഎസ് കമൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അടുത്തിടെ പൊതുതാൽപര്യ ഹർജി തള്ളിയത്. വിധി പകർപ്പ് ഇനിയും കോടതി പുറത്തു വിട്ടിട്ടില്ല. എച്ച്‌ബിആർ ലേഔട്ടിലെ താമസക്കാരായ സാം പി ഫിലിപ്പ്, കൃഷ്ണ എസ്‌കെ, ജഗീശൻ ടിപി എന്നിവരും ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്, ബിബിഎംപി, മസ്ജിദ് ഇ-അഷ്‌റഫിത്ത് എന്നിവയ്‌ക്കെതിരെയും കോടതിയെ സമീപിച്ചിരുന്നു.…
Read MoreMonth: August 2023
അച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന മകൻ അറസ്റ്റിൽ
ബെംഗളൂരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മംഗലാപുരത്ത് അര്‍കല്‍ഗുഡ് ബിസിലഹള്ളി സ്വദേശിയായ 27 വയസുകാരന്‍ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവര്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ാം തീയ്യതിയാണ് മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് പിന്നീട് കണ്ടെത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് അവശരായ ഇരുവരെയും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ സുഖം പ്രാപിക്കുകയും…
Read Moreലണ്ടനിൽ നടൻ ജോജുവിന്റെ പാസ്പോർട്ടും പണവും മോഷണം പോയി
ലണ്ടനിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ നടൻ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും അടക്കം മോഷണം പോയി. ജോജുവിന് പുറമെ ‘ആന്റണി’ എന്നാ സിനിമയുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പണവും പാസ്പോർട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ബിജുവിന്റെ 2000 ഐൻസ്റ്റീന്റെ 9000, ഷിജോയുടെ 4000 പൗണ്ട് ഉൾപ്പെടെ ആകെ 15000 പൗണ്ടാണ് നഷ്ടപെട്ടത്. ജോജുവിന് പിന്നീട് ഇന്ത്യൻ ഹൈകമ്മീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോർട്ട് ലഭ്യമായി. ആന്റണി എന്നാ ചിത്രത്തിന്റെ പ്രൊമോഷനും റോഥർഹാമിലെ മനവേഴ്‌സ് തടകത്തിൽ നടന്ന വള്ളംകളിയിലും പങ്കെടുക്കാനാണ് താരങ്ങൾ ലണ്ടനിൽ…
Read Moreസംസ്ഥാനത്തിലെ 31 ജില്ലകളിൽ 21 എണ്ണവും വരൾച്ചയുടെ വക്കിൽ; സർവേ ആരംഭിച്ച് സർക്കാർ
ബെംഗളൂരു: 2023-ലെ മൺസൂൺ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണ്. ജൂൺ 1 നും ഓഗസ്റ്റ് 24 നും ഇടയിൽ സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും -20% അല്ലെങ്കിൽ മോശമായ മഴയാണ് ലഭിച്ചത്, ഇത് കാർഷികമേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് കാരണമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മലനാട് നാല് ജില്ലകളിലായി -40% എന്ന തോതിൽ മാത്രമാണ് മഴ ലഭിച്ചത്. ഇത് തൽസ്ഥിതി വളരെ പരിതാപകരമാക്കി. നെല്ല്, ചോളം, ജോവർ, വലിയ മില്ലറ്റ്, ബജ്‌റ, ചെറുപയർ, നിലക്കടല, സൂര്യകാന്തി, പരുത്തി, സോയാബീൻ എന്നിവയാണ്…
Read Moreഎല്ലാവർക്കും ഓണാശസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വസുന്ദരവും ഐശ്വര്യപൂർണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണാസങ്കല്പം നമുക്ക് പറഞ്ഞു തരുന്നത്. മനുഷ്യരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാ അറിവ് അത്തരം കാലത്തെ പുനർസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreനഗരത്തിൽ പ്രഷർ കുക്കർ ഉപയോഗിച്ച് ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: ശനിയാഴ്ച വൈകുന്നേരം മൈക്കോ ലേഔട്ടിലുള്ള അപ്പാർട്ട്‌മെന്റിൽ വിശ്വാസവഞ്ചന ആരോപിച്ച് 24 കാരിയായ ലിവ്-ഇൻ പങ്കാളിയെ പ്രഷർ കുക്കർ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 27 കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ വൈഷ്ണവും ഇയാളുടെ പങ്കാളി ദേവിയും മലയാളികൾ ആണെന്നും കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതിനിടെ ദേവി മറ്റൊരാളുമായി അടുപ്പത്തിലായതിനെ തുടർന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്ക്…
Read Moreയുപിയിൽ 7 വയസുകാരനെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവം: ഒടുവിൽ കൈകൂപ്പി മാപ്പ് അപേക്ഷിച്ച് ടീച്ചർ
ഉത്തർപ്രദേശിലെ മുസാഫർഗനിയായിൽ 7 വയസുകാരനായ വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവത്തിൽ അധ്യാപികയായ തൃപ്ത ത്യാഗി മാപ്പ് അപേക്ഷിച്ചു. തെറ്റ് പറ്റിപോയെന്ന് കൈകൂപ്പലുകളോട് അംഗീകരിക്കുന്നുവെന്നും പുതിയ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്ന് പറഞ്ഞ പിറ്റേ ദിവസമാണ് ഈ മാപ്പാക്കേഷ. തന്റെ പ്രവർത്തിയിൽ ഹിന്ദു മുസ്ലിം വിവേജനം ഉണ്ടായിരുന്നില്ല. ഫീസ് അടക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ സൗജന്യമയാണ് പഠിപ്പിക്കുന്നത്. മുസ്ലിം കുട്ടികളെ ഉപദ്രവിക്കുക എന്ന് ഉദ്ദേശവും തനിക്ക് ഉണ്ടായിരുന്നില്ലെന്നും തൃപ്ത പറഞ്ഞു. ഈ ബഹളങ്ങൾക്ക് ഇടയിൽ കുട്ടിയെ മാതാപിതാക്കൾ മറ്റൊരു സ്കൂളിലേക്ക് മാറ്റി.
Read Moreനഗരത്തിലും ഓണം കെങ്കേമമാക്കി ബെംഗളൂരു മലയാളികൾ
ബെംഗളൂരു: മാവേലി നാടിന്റെ പാരമ്പര്യത്തിനും പാകിട്ടിനും കുറവ് വരുത്താതെ ബെംഗളൂരു മലയാളികൾക്ക് ഇന്ന് തിരുവോണം. ഫ്ലാറ്റുകളിലെ നാലു ചുവരുകൾക്ക് ഉള്ളിൽ ഒതുങ്ങുന്നവർ പോലും ബാൽക്കണിയിലെ ഇത്തിരി മുറ്റങ്ങളിൽ അത്തക്കളം ഒരുക്കി മാവേലി മന്നനെ വരവേൽക്കും. പൂക്കളവും, ഓണാസദ്യയും, ചെണ്ടമേളവും, പുലികളികളുമായി വിപുലമായ ഓണാഘോഷമാണ് ഇവിടെ. ഉത്രാടദിനത്തിൽ നാട്ടിലെങ്ങും ഓണാക്കോടിയെടുക്കാനും പൂക്കാലമൊരുക്കാനും സദ്യവട്ടം ഒരുക്കാനുമുള്ള തിരക്കായിരുന്നു. നാട്ടിലേക്ക് പോകാൻ പോകാൻ കഴിയാത്ത മലയാളി കുടുംബങ്ങൾ അവരുടെ മറുനാടൻ മലയാളികളായ സുഹൃത്തുക്കളെ ഇന്ന് വീട്ടിലേക്ക് ക്ഷണിച്ച് ഇലയിട്ട് സദ്യ വിളമ്പും. മലയാളികൾ എവിടെ കൂടുന്നുവോ അവിടെ ഓണമോ…
Read Moreകോഴിക്കോടേക്ക് പോയ ബസ് അപകടത്തിൽ പെട്ടു
ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന.എസ്. ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിനുപിന്നിൽ കാറിടിച്ചു. സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസിനുപിന്നിലാണ് ദീപാഞ്ജലിനഗറിൽ വെച്ച് കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. ബസിൻ്റെ പിറകിൽ നിസ്സാരകേടുപാടുകളുണ്ടായിട്ടുണ്ട്. ഓണാവധിയോടനുബന്ധിച്ചുള്ള പ്രത്യേക ബസായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് ബൈട്രായാനപുര പോലീസെത്തി രണ്ടുവാഹനങ്ങളും സ്റ്റേഷനിലെത്തിച്ചു. എം.എം.എ. പ്രവർത്തകർ ഇടപെട്ടതിനെത്തുടർന്ന് ബസ് സ്റ്റേഷനിൽനിന്ന് വിട്ടുനൽകിയത്. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ബൈട്രായനപുര പോലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി ഡിപ്പോയുടേതാണ് ബസ്.
Read Moreകേരള സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു
ബംഗളുരു: കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് സമാജം മെമ്പേഴ്സിന് വേണ്ടി നാളെ തിരുവോണ നാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പേര് രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികളുടെ വീടുകളിൽ സമാജം പ്രവർത്തക സമിതി അംഗങ്ങളും ജഡ്ജെസും നേരിട്ട് എത്തി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമാജത്തിന്റെ ഓണാഘോഷ സമാപന ദിവസമായ സെപ്തംബർ 24 ന് ക്യാഷ്‌പ്രൈസും ആൽബർട്ട് മെമ്മോറിയൽ എവറോളിങ് ട്രോഫിയും നൽകും.
Read More