കോഴിക്കോടേക്ക്‌ പോയ ബസ് അപകടത്തിൽ പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന.എസ്. ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിനുപിന്നിൽ കാറിടിച്ചു.

സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസിനുപിന്നിലാണ് ദീപാഞ്ജലിനഗറിൽ വെച്ച് കാറിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു.

ബസിൻ്റെ പിറകിൽ നിസ്സാരകേടുപാടുകളുണ്ടായിട്ടുണ്ട്.

ഓണാവധിയോടനുബന്ധിച്ചുള്ള പ്രത്യേക ബസായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

കാർ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് ബൈട്രായാനപുര പോലീസെത്തി രണ്ടുവാഹനങ്ങളും സ്റ്റേഷനിലെത്തിച്ചു.

എം.എം.എ. പ്രവർത്തകർ ഇടപെട്ടതിനെത്തുടർന്ന്  ബസ് സ്റ്റേഷനിൽനിന്ന് വിട്ടുനൽകിയത്.

സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ബൈട്രായനപുര പോലീസ് അറിയിച്ചു.

സുൽത്താൻ ബത്തേരി ഡിപ്പോയുടേതാണ് ബസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts