മതപരമായ പ്രാർത്ഥനകൾക്ക് താമസസ്ഥലം ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു: എച്ച്‌ബിആർ ലേഔട്ടിലെ ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടി പ്രാർത്ഥനയ്‌ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ചിലർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി (പിഐഎൽ) കർണാടക ഹൈക്കോടതി തള്ളി.

ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് എംജിഎസ് കമൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അടുത്തിടെ പൊതുതാൽപര്യ ഹർജി തള്ളിയത്. വിധി പകർപ്പ് ഇനിയും കോടതി പുറത്തു വിട്ടിട്ടില്ല.

എച്ച്‌ബിആർ ലേഔട്ടിലെ താമസക്കാരായ സാം പി ഫിലിപ്പ്, കൃഷ്ണ എസ്‌കെ, ജഗീശൻ ടിപി എന്നിവരും ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്, ബിബിഎംപി, മസ്ജിദ് ഇ-അഷ്‌റഫിത്ത് എന്നിവയ്‌ക്കെതിരെയും കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഇവരുടെ ഹർജി പൊതുതാൽപര്യ ഹർജിയിലേക്ക് മാറ്റിയത്.

ജനവാസകേന്ദ്രം പ്രാർത്ഥനാ ഹാളായി ഉപയോഗിക്കുന്നത് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം. ബിബിഎംപിയുടെ അനുമതിയില്ലാതെ മസ്ജിദ് ട്രസ്റ്റ് കെട്ടിടം നിർമിച്ചപ്പോൾ വിഷയം മുമ്പ് കോടതിയിൽ എത്തിയിരുന്നു.

ബിബിഎംപിയുടെ അനുമതി ലഭിച്ചാൽ മാത്രമേ മദ്രസ കെട്ടിടം നിർമിക്കാൻ പാടുള്ളൂവെന്ന് കോടതി നിർദേശിച്ചിരുന്നു. പിന്നീട് കെട്ടിടം നിർമിച്ച് പാവപ്പെട്ട കുട്ടികൾക്കായി മദ്രസയായി ഉപയോഗിച്ചു. വസ്തുവിൽ പുതിയ കെട്ടിടം വന്നതിനെ തുടർന്നാണ് പൊതുതാൽപര്യ ഹർജി നൽകിയത്.

പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, പ്രാർത്ഥന നടത്തുന്നതിലൂടെ അപകടസാധ്യതയുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ സമർപ്പിച്ച വാദത്തിൽ കോടതി ശക്തമായ പ്രതിഷേധം അറിയിച്ചു.

“അത്തരം പ്രസ്താവനകൾ അനുവദിക്കുന്നില്ല. ശക്തമായ എതിർപ്പുകളുള്ള കാര്യമാണിത്, നിങ്ങൾക്ക് അങ്ങനെ യാദൃശ്ചികമായി ഒരു പ്രസ്താവന നടത്താൻ കഴിയില്ല. നിങ്ങൾക്ക് അത്തരം വ്യാപകമായ പ്രസ്താവനകൾ നടത്താൻ അവകാശമില്ല. ചില നിയമങ്ങളുടെ ലംഘനമുണ്ടെന്ന് ഒരാൾക്ക് മാത്രമേ പറയാൻ കഴിയൂ. ആരെങ്കിലും പ്രാർത്ഥിക്കുന്നത് ഭീഷണിപ്പെടുത്തുന്ന പ്രവർത്തനമാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എന്നും കോടതി ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us