ബെംഗളൂരു: സംസ്ഥാനത്തെ പ്രമുഖ പാൽ യൂണിയനുകളിലൊന്നായ മണ്ഡ്യ മിൽക്ക് യൂണിയൻ (മൻമുൾ) പനീർ നിപ്പട്ടും സ്പെഷ്യൽ മിൽക്ക് ബർഫി എന്നിങ്ങനെ രണ്ട് പുതിയ നന്ദിനി ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. മണ്ഡ്യ ജില്ലയിലെ മൻമുൾ ഓഫീസിൽ നടന്ന ചടങ്ങിലാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്. കർണാടക മിൽക്ക് ഫെഡറേഷന്റെ ബ്രാൻഡായ നന്ദിനിക്ക് കീഴിൽ 140 ഓളം പാലുൽപ്പന്നങ്ങൾ വിപണിയിലുണ്ട്. ബദാം ബർഫി, കശുവണ്ടി ബർഫി, ചോക്കലേറ്റ് ബർഫി, മൈസൂർ പാക്ക്, ബേസൻ ലഡൂ, ഡ്രൈ ഫ്രൂട്ട് ബർഫി, ധാർവാഡ് പേഡ, മിൽക്ക് പേഡ, ജാമൂൺ, റോസോഗൊല്ല തുടങ്ങിയ മധുരപലഹാരങ്ങളാണ്…
Read MoreMonth: August 2023
പടക്കസംഭരണശാലയ്ക്ക് തീ പിടിച്ച് മൂന്ന് മരണം
ബെംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവമുണ്ടായത്. ഹാവേരി ജില്ലയിലുള്ള സംഭരണശാലയ്ക്കാണ് തീപിടിച്ചത്. 3 പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. ദ്യാമപ്പ ഒലേകര്‍ (45), രമേഷ് ബാര്‍ക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ടത്. ദീപാവലി, ദസറ, ഗണേശ ചതുര്‍ത്ഥി എന്നീ ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മരണപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന യുവാവ് മൂന്നാം നിലയില്‍ നിന്നും ചാടി രക്ഷപെട്ടിരുന്നു. ഈ യുവാവിന് വീഴ്ചയില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ്…
Read More50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ബിബിഎംപി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ബെംഗളൂരു: കുടിശ്ശികയുള്ള ബില്ലുകൾ തീർക്കാൻ ആവശ്യമായ അപേക്ഷയിൽ ഒപ്പിടാൻ കൈക്കൂലി വാങ്ങിയ ബിബിഎംപി ഉദ്യോഗസ്ഥനെ ലോകായുക്ത പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു ചാമരാജ്‌പേട്ടയിലെ ബിബിഎംപി ഖരമാലിന്യ സംസ്‌കരണ വിഭാഗത്തിലെ (എസ്‌ഡബ്ല്യുഎം) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറായ ശിവണ്ണയാണ് ലോകായുക്ത ഉദ്യോഗസ്ഥരുടെ കെണിയിൽ കുടുങ്ങിയതെന്ന് അഴിമതി വിരുദ്ധ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു ചാമരാജ്പേട്ട വാർഡിലെ ഖരമാലിന്യ ശേഖരണം കൈകാര്യം ചെയ്യുന്ന കരാറുകാരൻ ഡിജി വെങ്കിടേഷ്, എസ്‌ഡബ്ല്യുഎം ബില്ലുകൾ ക്ലിയർ ചെയ്യുന്നതിന് നിർബന്ധിത ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം (ഐഎഫ്എംഎസ്) അപേക്ഷയിൽ ഒപ്പിടാൻ ശിവണ്ണ 50,000 രൂപ ആവശ്യപ്പെടുന്നതായി…
Read Moreമതത്തിന്റെ പേരിൽ തല്ലുകൂടുന്നവർക്ക് ഇടയിൽ ഒത്തൊരുമയുടെ പ്രതീകമായി മുസ്ലിങ്ങൾ പൗരോഹിത്യ ചുമതലകൾ നിർവഹിക്കുന്ന ഗഡഗിലെ ഒരു ക്ഷേത്രം
ബെംഗളൂരു: ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വറിനടുത്തുള്ള കോരികോപ്പ ഹനുമാൻ ക്ഷേത്രത്തിൽ കഴിഞ്ഞ 150 വർഷമായി മുസ്ലീങ്ങളാണ് പൗരോഹിത്യ ചുമതലകൾ നിർവഹിക്കുന്നത്. ഇതിന് കാരണം, മുൻകാലങ്ങളിൽ അവരുടെ ഹിന്ദു സഹോദരന്മാർ അവർക്ക് നൽകിയ പ്രത്യേക അവകാശമാണ്. മുസ്ലീങ്ങൾ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിച്ച് ഹനുമാൻ വിഗ്രഹത്തിൽ പൂജ നടത്തുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. സാഹോദര്യവും സാമുദായിക സൗഹാർദവും പ്രോത്സാഹിപ്പിക്കുന്നതിനായി കോരികോപ്പ ഗ്രാമത്തിലെ മുതിർന്നവർ ക്ഷേത്രത്തിൽ പൂജയും മറ്റ് ആചാരങ്ങളും നടത്താൻ മുസ്ലീങ്ങളെ അനുവദിച്ചു. ഒരു വർഗീയ സംഘർഷത്തിനും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത കോരിക്കോപ്പയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും എല്ലായ്പ്പോഴും സമാധാനപരമായി…
Read Moreശിവമോഗ വിമാനത്താവളം നാളെ മുതൽ പ്രവർത്തനക്ഷമമാകും: വിശദാംശങ്ങൾ
ബെംഗളൂരു: മധ്യ കർണാടകയിലെ നിർണായക പട്ടണത്തിൽ ആദ്യ ആഭ്യന്തര വിമാനം ഇറങ്ങി ശിവമോഗ വിമാനത്താവളം ഓഗസ്റ്റ് 31 മുതൽ പ്രവർത്തനക്ഷമമാകും . കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളത്തിന് തുടക്കം കുറിച്ചത്, ഇതിന് പ്രശസ്ത കന്നഡ കവി കുവെമ്പുവിന്റെ പേരാണ് നൽകിയിരിക്കുന്നത്. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 9.50-ന് പുറപ്പെട്ട് 11.05-ന് ശിവമോഗ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം എത്തിച്ചേരും. ഉദ്ഘാടന വിമാനത്തിലെ യാത്രക്കാരിൽ സംസ്ഥാന മന്ത്രിമാരായ എം ബി പാട്ടീൽ, മധു ബംഗാരപ്പ, മുൻ മുഖ്യമന്ത്രി ബി എസ്…
Read Moreഓർമ്മകൾ പുതുക്കി സൂപ്പർ താരം : നഗരത്തിലെ ബിഎംടിസി ബസ് ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നടൻ രജനികാന്ത്
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ജയനഗറിലെ ബിഎംടിസി ഡിപ്പോ നമ്പർ 4 അപ്രതീക്ഷിതമായി സന്ദർശിച്ച രജനീകാന്ത് അവിടെ ജോലിക്കാരുമായി ആശയവിനിമയം നടത്തി. സന്ദർശനത്തിനിടെ ബിഎംടിസി ജീവനക്കാർക്കൊപ്പം സൂപ്പർ താരം സെൽഫിയുമെടുത്തു. Actor @rajinikanth surprised everyone by visiting a @BMTC_BENGALURU Depot in today. He was working as a bus conductor in #Bengaluru before his entry into the cinema and was put on the route 10A in BMTC. @THBengaluru @the_hindu pic.twitter.com/2qLmsqKWXz —…
Read Moreഗൃഹ ലക്ഷ്മി പദ്ധതി ഇന്ന് ആരംഭിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ: രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുക്കും
ബെംഗളൂരു: സംസ്ഥാന സർക്കാർ മൈസൂരിൽ ഗൃഹ ലക്ഷ്മിയ്ക്ക് പദ്ധതിയ്ക്ക്ആ ഇന്ന് ആരംഭിക്കാൻ ഒരുങ്ങുകയാണ്. പദ്ധതി ലോഞ്ചിന് ശേഷം ഗുണഭോക്താക്കൾക്ക് പണം ലഭിച്ച് തുടങ്ങും. മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടന പരിപാടി ഗംഭീരമായി നടത്താനുള്ള ക്രമീകരണങ്ങൾ സർക്കാർ മൈസൂരുവിൽ നടത്തിവരികയാണ്. സർക്കാർ പറയുന്നതനുസരിച്ച്, ഗൃഹ ലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത മൊത്തം 1.9 കോർ സ്ത്രീകൾക്ക് സർക്കാരിന്റെ പക്കൽ നിന്നും പണം ലഭിക്കും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അഞ്ച് തിരഞ്ഞെടുപ്പ്…
Read Moreകൊച്ചി-ബെംഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി, യാത്രക്കാരെ ഇറക്കിവിട്ട് ഇൻഡിഗോ
ബെംഗളൂരു: കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബോംബിന്റെ സാന്നിധ്യമുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് 139 യാത്രക്കാരെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനം 6E6482 രാവിലെ 10.30 ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടതായിരുന്നു. എന്നിരുന്നാലും, വിമാനം പുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ, വിമാനത്താവളത്തിലെ സിഐഎസ്എഫ് കൺട്രോൾ റൂമിൽ ബെംഗളൂരുവിലേക്കുള്ള വിമാനത്തെക്കുറിച്ച് ബോംബ് ഭീഷണി കോൾ ലഭിച്ചതായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അറിയിച്ചു പിന്നീട് വിമാനം ഐസൊലേഷൻ പാർക്കിംഗ് ബേയിലേക്ക് മാറ്റി. ഒരു ശിശു ഉൾപ്പെടെയുള്ള 139 യാത്രക്കാരെയും ഓഫ് ലോഡുചെയ്ത് സുരക്ഷാ ഹോൾഡ് ഏരിയയിലേക്ക് മാറ്റി.…
Read Moreവിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി
ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് സർക്കാർ ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ ബസ് ജീവനക്കാരായ നാല് പേരെ സസ് പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗർകോവിലിൽ ബസ് പഞ്ചറായതിനെ തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് വണ്ടി തള്ളിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സമീപത്ത് ഇത്തരത്തിൽ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.
Read Moreപ്രമേഹരോഗികൾക്ക് സെക്സ് ബുദ്ധിമുട്ട് !!! ശ്രദ്ധിക്കാം…
പലരുടെയും ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് പ്രമേഹം. ലൈംഗിക ജീവിതത്തെ പോലും പ്രമേഹം സാരമായി ബാധിച്ചേക്കാം. പ്രമേഹത്തിനു കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. ലൈംഗികാരോഗ്യത്തെ പ്രമേഹം എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കാം. രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണ് പ്രമേഹം. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് രക്തക്കുഴലുകളുടെ ആന്തരിക പാളികളെ നശിപ്പിക്കും. കാലക്രമേണ, ഈ കേടുപാടുകൾ നിങ്ങളുടെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കുകയും അവ ചുരുങ്ങാൻ കാരണമാവുകയും ചെയ്യും. രക്തക്കുഴലുകൾ ചുരുങ്ങുമ്പോൾ അത് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറയ്ക്കുകയും തടസ്സപ്പെടുത്തുകയും ചെയ്‌തേക്കാം. അതുകൊണ്ടാണ്…
Read More