പ്രമുഖ ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രചരിച്ചികൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇരു താരങ്ങളും കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങള്‍ അവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞോ എന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നത്.’ വിവാഹം നിശ്ചയിച്ചു’, വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍’ തുടങ്ങിയ തലക്കെട്ടോടെയാണ് പലരും വീഡിയോ പങ്കുവച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് അവരുടേതായ പ്രൈവസി നല്‍കണമെന്നും ചില ആരാധകര്‍ കുറിച്ചു.
Read MoreDay: 24 June 2023
വൈകിയിട്ടില്ല… രാഹുലിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് ലാലുപ്രസാദ് യാദവ്
പാട്ന: ഉപദേശക നേതാവ് രാഹുൽ ഗാന്ധിയോട് വിവാഹം കഴിക്കാൻ ആർ.ജെ.ഡി പ്രസിഡന്റ് ലാലുപ്രസാദ് യാദവ്. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് 53 കാരനായ രാഹുൽ ഗാന്ധിയോട് തമാശ രൂപേണയുള്ള ഉപദേശം. നിങ്ങൾ വിവാഹം കഴിക്കാൻ തയ്യാറാവാത്തത് അമ്മ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നു. ഞങ്ങളുടെ ഉപദേശവും കേൾക്കുന്നില്ല. നിങ്ങളുടെ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ലാലുപറഞ്ഞു. രാഹുലിന്റെ അരക്കൈ ഷർട്ടിനെയും ലാലു പുകഴ്ത്തി. മോദി കുർത്തക്കുള്ള കൃത്യമായ മറുപടിയാണെന്നായിരുന്നു കമന്റ്. ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച ലാലു 2000 രൂപ…
Read Moreരണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു
ന്യൂയോർക്ക്: തോക്കെടുത്ത് കളിക്കവേ രണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു. ലോറ എന്ന 31 കാരിയാണു കൊല്ലപ്പെട്ടത്. എട്ടുമാസം ഗർഭിണിയായിരുന്നു യുവതി. വെടിയേറ്റതിനു പിന്നാലെ യുവതി തന്നെയാണു പോലീസിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്. യുവതിയുടെ ഭർത്താവും സംഭവം പോലീസിൽ അറിയിച്ചിരുന്നു. ഭാര്യ ഫോണിൽ വിളിച്ച് മകനെക്കുറിച്ച് അലറിക്കരഞ്ഞെന്നും സഹായം വേണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്. പോലീസ് സ്ഥലത്തെത്തുമ്പോഴും യുവതിക്ക് ബോധമുണ്ടായിരുന്നു. രണ്ടുവയസ്സുകാരനായ മകനൊപ്പം മുകളിലത്തെ കിടപ്പുമുറിയിലാണ് പോലീസ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ആവശ്യപ്രകാരം മകനെ സ്ഥലത്തു നിന്നും മാറ്റി. ഉടൻ…
Read Moreതിരുപ്പൂരിൽ തീ പിടിത്തം; 50 ലധികം കടകൾ കത്തി നശിച്ചു
ചെന്നൈ: തിരുപ്പൂരിലെ കാദർപേട്ടിലെ ബനിയൻ ബസാറിലുണ്ടായ തീപിടിത്തത്തിൽ 50 ലധികം കടകൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഇന്നലെ രാത്രി ഒരു കടയിൽ പെട്ടെന്ന് തീ പിടിച്ച് സമീപത്തെ കടകളിലേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. പ്രദേശത്ത് വാഹനഗതാഗതം നിരോധിച്ചാണ് തീയണക്കൽ വേഗത്തിലാക്കിയത്. കച്ചവടക്കാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്. വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളുണ്ടായിരുന്നില്ല. 50ലേറെ കടകൾ കത്തിനശിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. തിരുപ്പൂർ സൗത്ത് മണ്ഡലം…
Read Moreരാജിവെക്കുകയാണെന്ന വാർത്ത നിരസിച്ച് നളിൻ കുമാർ കട്ടീൽ
ബെംഗളൂരു: ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന വാർത്ത നിരസിച്ച് നളിൻ കുമാർ കട്ടീൽ. പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും താൻ രാജി വെച്ചിട്ടില്ലെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പാർട്ടിയുടെ കൃത്യമായ തീരുമാനം എടുക്കും. എന്നാൽ പാർട്ടി അധ്യക്ഷ സ്ഥാനം താൻ രാജിവെക്കുകയാണ് എന്ന് പറഞ്ഞിട്ടില്ല. വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും നളിൻ കുമാർ വ്യക്തമാക്കി. ബെല്ലാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കഴിഞ്ഞ മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിൻറെ ധാർമിക ഉത്തരവാദിത്തവും…
Read Moreവ്യാജ രേഖ കേസിൽ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം
പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ രേഖാ കേസിൽ കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പോലീസ് രജിസ്റ്റർ ചെയ്ക കേസിൽ പാസ്പോർട്ട് ഹാജരാക്കണം, 50,000 രൂപ കെട്ടിവെക്കണമെന്നതടക്കമുള്ള ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. വിദ്യയെ നീലേശ്വരം പോലീസ് കൊണ്ടു പോകും.
Read Moreപ്ലാസ്റ്റിക് പെട്ടി വിഴുങ്ങിയ മൂർഖൻ പാമ്പിന് നടത്തിയ ശസ്ത്രക്രിയ വിജയകരം; വിഡിയോ കാണാം
ബെംഗളൂരു: ബണ്ട്വാൾ താലൂക്കിലെ വാഗയിൽ കവളപ്പടൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തിയുടെ വസതിക്ക് സമീപമാണ് മൂർഖൻ പാമ്പിനെ കണ്ടത്. മൂന്ന് ദിവസമായിട്ടും മുന്നോട്ട് നീങ്ങാൻ കഴിയാതെ അത് അതിന്റെ മാളത്തിൽ തന്നെ കണ്ട വീട്ടുകാർ ജൂൺ 6 ന് പാമ്പ് പിടുത്തക്കാരനായ വാഗയിലെ കിരണിനെ പാമ്പ് വിവരമറിയിച്ചു. പാമ്പിനെ രക്ഷിച്ചെങ്കിലും തലയ്ക്ക് സമീപം രണ്ട് മുറിവുകൾ കണ്ടെത്തി. തുടർന്ന് മംഗളൂരുവിലെ വെറ്ററിനറി ഡോക്ടർ യശസ്വി നാരവിയുടെ അടുത്തേക്ക് കൊണ്ടുപോയി. On 11-06-2023 A cobra was presented with a history of obstruction…
Read Moreപ്രകൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്; ദ്വിദിന പരിസ്ഥിതി സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ച് ബി.എം.എഫ്
ബെംഗളൂരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മലയാളി ഫ്രണ്ട്സ് കൂട്ടായ്മ ദ്വിദിന പരിസ്ഥിതി സൗഹൃദ ക്യാമ്പ് സംഘടിപ്പിച്ചു, ബെംഗളൂരു കനക പുരയിലുള്ള വൈൽഡ് വാലി റിട്രീറ്റിൽ നടന്ന ക്യാമ്പിൽ അൻപതിൽ പരം അംഗങ്ങൾ പങ്കെടുത്തു. പരിസ്ഥിതിയെ അടുത്തറിയാനും അംഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധം കൂടുതൽ ധൃഢമാക്കാനും ക്യാമ്പുകൊണ്ട് സാധ്യമായതായി അംഗങ്ങൾ പറഞ്ഞു. തുടർന്ന് ക്യാമ്പിൽ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സുമോജ് മാത്യു, അജിത്ത് വിനയചന്ദ്രൻ, സൈഫുദ്ദീൻ, രഞ്ജിക, ഗിരീഷ്, ബെനറ്റ്, വൈഷ്ണവി, ശ്യാം, പ്രേം, ടോം ദേവൻ, രിനാസ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം…
Read Moreവിവി പുരം ഫുഡ് സ്ട്രീറ്റിൽ വയോധികൻ പാതിമൂടിയ കാനയിൽ വീണു
ബെംഗളൂരു: സൗത്ത് ബംഗളൂരു വിവി പുരത്തെ ഫുഡ് സ്ട്രീറ്റിൽ അറ്റകുറ്റപ്പണികൾക്കിടെ ബിബിഎംപി ഉപേക്ഷിച്ച ഓപ്പൺ ഡ്രെയിനിൽ കാൽനടയാത്രക്കാരൻ വീണു. മുൻ പത്ര ജീവനക്കാരൻ, ചന്ദ്രശേഖർ എന്ന ശേഖര പൂർണ്ണ , 67 ആണ്, അഞ്ചടി താഴ്ചയുള്ള അഴുക്കുചാലിൽ വീണത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഭാഗ്യവശാൽ, ഡ്രെയിനേജിൽ വീഴുന്നത് അദ്ദേഹത്തിന്റെ കൊച്ചുമക്കൾ കണ്ടത് കൊണ്ട് മുമ്പേ നടന്നിരുന്നെങ്കിൽ അവരും വീഴുമായിരുന്നു. ജൂൺ 17ന് വൈകുന്നേരം ചന്ദ്രശേഖർ കൊച്ചുമക്കളെയും കൂട്ടി ഫുഡ് സ്ട്രീറ്റിലേക്ക് പോയപ്പോളാണ് സംഭവം. തൊട്ടടുത്തുള്ള ഒരു പാതയിൽ കാർ പാർക്ക് ചെയ്ത് വിബി…
Read Moreകേരളത്തിലേക്ക് ലഹരി കടത്ത് മുഖ്യകണ്ണി നൈജീരിയൻ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി നൈജീരിയൻ സ്വദേശി ബംഗളൂരുവില്‍ പിടിയില്‍. ഐവറി കോസ്റ്റ് സ്വദേശി ഡാനിയേൽ എംബോ എന്ന അബുവാണ് പിടിയിലായത്. വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുനെല്ലി പോലീസും വയനാട് ഡൻസാഫ് ടീമും സംയുക്തമായി ബെംഗളൂരുവിലെത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. വയനാട്ടിലെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ വർഷം നവംബറിൽ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ മാരുതി കാറിൽ കടത്തിയ 106 ഗ്രാം…
Read More