വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹം ഉടൻ!!! നിശ്ചയം ഫെബ്രുവരിയിലെന്ന് റിപ്പോർട്ട്‌

ഗീതാ ഗോവിന്ദം എന്ന ഒറ്റ സൂപ്പർ ഹിറ്റ് ചിത്രം കൊണ്ടു തന്നെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഏറെ നാളുകളായി അഭ്യൂഹമുണ്ട്. ഇപ്പോഴിതാ രണ്ടുപേരും വിവാഹിതരാവാൻ പോകുന്നു എന്ന വാര്‍ത്തയാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയിൽ വിജയ് ദേവരകൊണ്ട രശ്മിക വിവാഹനിശ്ചയം ഉണ്ടാവുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദര്‍ശനങ്ങളും മാലദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Read More

വിവാഹ നിശ്ചയം കഴിഞ്ഞു? കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വിട്ട് രശ്മികയും ദേവരകൊണ്ടയും

പ്രമുഖ ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രചരിച്ചികൊണ്ടിരിക്കുകയാണ്.   എന്നിരുന്നാലും ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇരു താരങ്ങളും കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.   താരങ്ങള്‍ അവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞോ എന്നാണ് ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നത്.’ വിവാഹം നിശ്ചയിച്ചു’, വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍’ തുടങ്ങിയ തലക്കെട്ടോടെയാണ് പലരും വീഡിയോ പങ്കുവച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് അവരുടേതായ പ്രൈവസി നല്‍കണമെന്നും ചില ആരാധകര്‍ കുറിച്ചു.

Read More

ലക്ഷങ്ങളുടെ തട്ടിപ്പിനിരയായി നടി രശ്മിക മന്ദാന

ബെംഗളൂരു: ദീര്‍ഘകാലമായി കൂടെയുണ്ടായിരുന്ന മാനേജറെ പുറത്താക്കി തെന്നിന്ത്യൻ ചലച്ചിത്രതാരം രശ്മിക മന്ദാന. ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച്‌ പരസ്യമായി പ്രതികരിക്കാൻ നടി ഇതുവരെ തയാറായിട്ടില്ല. കരിയറിന്റെ തുടക്കംതൊട്ടേ രശ്മികയ്‌ക്കൊപ്പമുണ്ടായിരുന്നയാളാണ് തട്ടിപ്പ് നടത്തിയ മാനേജറെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 80 ലക്ഷം രൂപയോളമാണ് ഇയാള്‍ നടിയില്‍ നിന്ന് തട്ടിയത്. സംഭവം വിവാദമാക്കാനും ചര്‍ച്ചയാക്കാനും നടി താല്‍പര്യപ്പെടാത്തതിനാല്‍ മാനേജറെ രഹസ്യമായി പിരിച്ചുവിട്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തട്ടിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പുറത്തുവന്നിട്ടില്ല.

Read More