ബെംഗളൂരു: ബണ്ട്വാൾ താലൂക്കിലെ വാഗയിൽ കവളപ്പടൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തിയുടെ വസതിക്ക് സമീപമാണ് മൂർഖൻ പാമ്പിനെ കണ്ടത്.
മൂന്ന് ദിവസമായിട്ടും മുന്നോട്ട് നീങ്ങാൻ കഴിയാതെ അത് അതിന്റെ മാളത്തിൽ തന്നെ കണ്ട വീട്ടുകാർ ജൂൺ 6 ന് പാമ്പ് പിടുത്തക്കാരനായ വാഗയിലെ കിരണിനെ പാമ്പ് വിവരമറിയിച്ചു.
പാമ്പിനെ രക്ഷിച്ചെങ്കിലും തലയ്ക്ക് സമീപം രണ്ട് മുറിവുകൾ കണ്ടെത്തി. തുടർന്ന് മംഗളൂരുവിലെ വെറ്ററിനറി ഡോക്ടർ യശസ്വി നാരവിയുടെ അടുത്തേക്ക് കൊണ്ടുപോയി.
On 11-06-2023 A cobra was presented with a history of obstruction in GIT at Mangalore, Dakshina Kannada district. which was surgically removed by Dr. Yashaswi Naravi.#Dakshinakannada #surgery pic.twitter.com/BvhEnmMPPL
— Dept of Animal Husbandry and Veterinary services (@AHVS_Karnataka) June 11, 2023
പാമ്പിന്റെ വയർ വീർത്തതായി കണ്ടതിനെ തുടർന്ന് മുറിവ് ചികിത്സിച്ച ഡോക്ടർ എക്‌സ്‌റേ എടുത്ത് പരിശോധിച്ചപ്പോളാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്.
പിന്നീട് പാമ്പിന് ശസ്ത്രക്രിയ നടത്തി ചെറിയ പ്ലാസ്റ്റിക് പെട്ടി വയറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് മൂർഖൻ പാമ്പിനെ ഡോക്ടർ യശ്വസ്വി നാരവിയും സംഘവും വിജയകരമായി ചികിത്സിച്ചു.
അഞ്ചടി നീളമുള്ള പാമ്പ് ഏകദേശം 10 വയസ്സുള്ള പെൺപാമ്പാപിന്നെയാണ് ചികിസിച്ചതെന്നും ഡോ. യശസ്വി പറഞ്ഞു. പാമ്പിനെ ഇപ്പോൾ വനപാലകരുടെ മേൽനോട്ടത്തിൽ വനത്തിലേക്ക് വിട്ടയച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.