ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ അപകടം; ആർബിഐ ഉദ്യോഗസ്ഥൻ മരിച്ചു 

ബെംഗളൂരു: രാമനഗര ജയ്പൂർ ഗേറ്റിന് സമീപം ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. മൈസൂരുവിൽ ജോലിചെയ്യുന്ന ജഗദീഷ് (48) ആണ് മരിച്ചത്.

ഭാര്യ നന്ദിതയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കാറിൽ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇരുമ്പ് വേലിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം സമീപത്തെ സർവീസ് റോഡിലേക്ക് മറിയുകയും ജഗദീഷിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജഗദീഷിനെ രക്ഷപ്പെടുത്താനായില്ല. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രാമനഗര ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts