2 മരണം;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവില്ല!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 22 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

2 പേർ ഇന്ന് സംസ്ഥാനത്ത് മരിച്ചു, ദാവനഗെരെയിൽ 50 വയസുകാരിയും വിജയപുരയില്‍ നിന്നുള്ള  62 വയസുകാരിയും ആണ് ഇന്ന് മരിച്ചത്.

ഇതില്‍ 12 കേസുകള്‍ ദാവനഗരെയിലാണ് , 3 കേസുകള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നുമാണ് ബാഗല്‍ കോട്ടയില്‍ രണ്ടു കേസുകളും ഹവേരി ,ധാര്‍വാഡ,ഉത്തര കന്നഡ ,ദക്ഷിണ കന്നഡ ,ബെല്ലാരി എന്നീ ജില്ലകളില്‍ ഓരോ കേസുകളും ഉണ്ട്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ആകെ രോഗബാധിതരുടെ എണ്ണം 673 ആയി,ഇതുവരെ 29 പേര്‍ മരിച്ചു,331 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,312 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 153 ആണ് ഇതില്‍ 75 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു 6 പേര്‍ മരിച്ചു,73 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു ഗ്രാമജില്ലയില്‍ ആകെ കേസുകള്‍ 12 ആയിരുന്നു ,ഇതില്‍ എല്ലാവരും ആശുപത്രി വിട്ടു.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts