2 മരണം;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവില്ല!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 22 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. 2 പേർ ഇന്ന് സംസ്ഥാനത്ത് മരിച്ചു, ദാവനഗെരെയിൽ 50 വയസുകാരിയും വിജയപുരയില്‍ നിന്നുള്ള  62 വയസുകാരിയും ആണ് ഇന്ന് മരിച്ചത്. ഇതില്‍ 12 കേസുകള്‍ ദാവനഗരെയിലാണ് , 3 കേസുകള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നുമാണ് ബാഗല്‍ കോട്ടയില്‍ രണ്ടു കേസുകളും ഹവേരി ,ധാര്‍വാഡ,ഉത്തര കന്നഡ ,ദക്ഷിണ കന്നഡ ,ബെല്ലാരി എന്നീ ജില്ലകളില്‍ ഓരോ കേസുകളും ഉണ്ട്.…

Read More

ബി.എം.ടി.സി.ബസുകൾ വാടകക്ക് നൽകുന്നു.

ബെംഗളുരു : സ്വകാര്യ കമ്പനികൾക്ക് ബസുകൾ 4500-11000 രൂപ നിരക്കിൽ ദിവസ വാടകയ്ക്കു നൽകി ബിഎംടിസി. പൊതുഗതാഗതം പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ കമ്പനികൾക്കു ജീവനക്കാരെ കൊണ്ടുപോകാൻ വേണ്ടിയാണ് ബസുകൾ മണിക്കുർ, കിലോമീറ്റർ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നൽകുക. 12 മണിക്കൂർ (100-150 കിലോമീറ്റർ), 24 മണിക്കൂർ (250 കിലോമീറ്റർ) നേരത്തേക്ക് മിനിബസ് (4500-8250 രൂപ), ഓർഡിന്റി (5000-9000), പുഷ്പക് (6000-ബസുകൾ വാടകയ്ക്ക്10000 രൂപ) എന്നിങ്ങനെയാണ്വാടക. ബസുകൾ ദിവസവും അണുവിമുക്തമാക്കും. സീറ്റിങ് ശേഷിയുടെ 30-40% യാത്രക്കാരെയെ അനുവദിക്കൂ. ബസിൽ കയറുന്നതിനു മുൻപ് കൈകൾ സാനിറ്റൈസ് ചെയ്യുകയും…

Read More

44 ദിവസത്തിന് ശേഷം കര്‍ണാടക മദ്യവില്പന ആരംഭിച്ചപ്പോള്‍ 10 മണിക്കൂറില്‍ ലഭിച്ചത് 45 കോടി!

ബെംഗളൂരു : 10 മണിക്കൂര്‍ മദ്യവില്‍പനയിലൂടെ ഒറ്റദിവസം 45 കോടി രൂപയാണ് കര്‍ണാടക പിരിച്ചെടുത്തത്. 8.5 ലക്ഷം ലീറ്റർ ലീറ്റർ‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 3.9 ലക്ഷം ലീറ്റർ‍ ബീയര്‍ എന്നിവയാണ് 1500ല്‍ അധികം എംആര്‍പി ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത്. സംസ്ഥാനത്താകെ നാലായിരത്തോളം എംആർപി ഔട്ട്‌ലെറ്റുകളും സർക്കാർ നിയന്ത്രണത്തിലുള്ള മൈസൂർ സെയിൽസ് ഇന്റർനാഷനൽ ലിമിറ്റ‍ഡിന്റെ(എംഎസ്ഐഎൽ) എണ്ണൂറോളം വിൽപന കേന്ദ്രങ്ങളുമാണുള്ളത്. ഒരാൾക്കു പരമാവധി 2.3 ലീറ്റർ മദ്യവും 6 കുപ്പി ബീയറുമേ വാങ്ങാനാവുകയുള്ളൂ. എന്നാൽ, ആളുകൾ കൂട്ടത്തോടെ എത്തി വൻതോതിൽ മദ്യം വാങ്ങിക്കൂട്ടുന്നുണ്ടോ എന്നു പൊലീസ് നിരീക്ഷിക്കുന്നുണ്ട്.…

Read More

മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുവരിൽ നിന്നും പിഴയായി ഈടാക്കിയത് വൻതുക !

ബെംഗളൂരു : മാസ്ക്കുകൾ ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്ന് പിഴയായി വൻതുക ഈടാക്കുന്നതിനിടെ, വീട്ടിലുണ്ടാക്കുന്ന തുണി മാസ്കകളും ഷാളുകളും മുഖാവരണമായി ധരിക്കാൻ അനുവാദം നൽകി ബിബിഎംപി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് കഴിഞ്ഞ 2 ദിവസത്തിനിടെ പിഴയായി പിരിച്ചെടുത്തത് 51,700 രൂപ. മാസ്കിന് പുറമേ മൂക്കും വായയും മൂടുന്ന വലിയ ടവൽ ഉപയോഗിക്കാമെന്നും ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽകുമാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. സൗത്ത് സോണിലാണ് മാസ്ക് ധരിക്കാതെ കൂടുതൽ പേർ പുറത്തിറങ്ങിയത്. ഇവിടെ നിന്ന് മാത്രം 18,700 രൂപ ലഭിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവ രിൽ…

Read More

2 മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന;രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 300 കടന്നു.

ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 37 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. 2 പേർ ഇന്നലെ സംസ്ഥാനത്ത് മരിച്ചു, ഇതിൽ ഒരാൾ ദാവനഗെരിയിലെ (48) വയസുകാരിയും കലബുറഗിയിൽ 56 വയസുകാരനുമാണ് മരിച്ചത്. ഇതില്‍ 22 കേസുകള്‍ ദാവനഗരെയിലാണ് ,ഏഴു കേസുകള്‍ ബീദറില്‍ റിപ്പോര്‍ട്ട്‌ ചെയ്തു, 2 കേസുകൾ മണ്ഡ്യയില്‍ നിന്നാണ് 2 കേസ് കലബുറഗിയിലും ഓരോ കേസുകൾ ഹാവേരി, വിജയപുര ,ചിക്കബല്ലാപുര,ബെംഗളൂരു നഗര ജില്ല എന്നിവിടങ്ങളിലുമാണ്. ആകെ രോഗബാധിതരുടെ എണ്ണം…

Read More
Click Here to Follow Us