44 ദിവസത്തിന് ശേഷം കര്‍ണാടക മദ്യവില്പന ആരംഭിച്ചപ്പോള്‍ 10 മണിക്കൂറില്‍ ലഭിച്ചത് 45 കോടി!

ബെംഗളൂരു : 10 മണിക്കൂര്‍ മദ്യവില്‍പനയിലൂടെ ഒറ്റദിവസം 45 കോടി രൂപയാണ് കര്‍ണാടക പിരിച്ചെടുത്തത്. 8.5 ലക്ഷം ലീറ്റർ ലീറ്റർ‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 3.9 ലക്ഷം ലീറ്റർ‍ ബീയര്‍ എന്നിവയാണ് 1500ല്‍ അധികം എംആര്‍പി ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത്.

സംസ്ഥാനത്താകെ നാലായിരത്തോളം എംആർപി ഔട്ട്‌ലെറ്റുകളും സർക്കാർ നിയന്ത്രണത്തിലുള്ള മൈസൂർ സെയിൽസ് ഇന്റർനാഷനൽ ലിമിറ്റ‍ഡിന്റെ(എംഎസ്ഐഎൽ) എണ്ണൂറോളം വിൽപന കേന്ദ്രങ്ങളുമാണുള്ളത്. ഒരാൾക്കു പരമാവധി 2.3 ലീറ്റർ മദ്യവും 6 കുപ്പി ബീയറുമേ വാങ്ങാനാവുകയുള്ളൂ. എന്നാൽ, ആളുകൾ കൂട്ടത്തോടെ എത്തി വൻതോതിൽ മദ്യം വാങ്ങിക്കൂട്ടുന്നുണ്ടോ എന്നു പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

രാവിലെ 9നു തുറക്കുന്നതിനു 3-4 മണിക്കൂറുകൾക്കു മുൻപ് തന്നെ ഒട്ടേറെപ്പേർ ഔട്ട്‌ലെറ്റുകൾക്കു മുന്നിലെ ഔട്ട്‌ലെറ്റുകൾക്കു മുന്നിലെത്തി. തിരക്കു നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയും അകലം ഉറപ്പാക്കാൻ നിശ്ചിത ദൂരത്ത് വൃത്തങ്ങൾ വരയ്ക്കുകയും ചെയ്തെങ്കിലും ഉച്ചയോടെ ക്യൂ ഇതിനുമപ്പുറത്തേക്ക് ഒരു കിലോമീറ്ററോളം നീണ്ടു. പലയിടത്തും അകലം ലംഘിക്കപ്പെടുകയും ക്യൂവിൽ തിക്കിത്തിരക്ക് അനുഭവപ്പെടുകയും ചെയ്തു.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ രാവിലെ മുതൽ പൊലീസ് രംഗത്തുണ്ടായിരുന്നു. കൂട്ടം കൂടിയവരെയും നുഴഞ്ഞു കയറിയയവരെയും ഇവർ ലാത്തിവീശി ഓടിച്ചു. ജനതാ കർഫ്യൂവിനു മുന്നോടിയായി മാർച്ച് 21ന് അടച്ച എംആർപി ഔട്ട്‌ലെറ്റുകൾ‍ 44 ദിവസങ്ങൾക്കിപ്പുറമാണു തുറക്കുന്നത്.

സംസ്ഥാന – കേന്ദ്ര സർക്കാറുകൾ  വരുമാനമില്ലാത്തവർക്ക് സൗജന്യ ഭക്ഷണവും റേഷനും മറ്റും നൽകുന്ന അതേ സാഹചര്യത്തിലാണ് ഇത്രയും തുക ജനങ്ങൾ മദ്യശാലകളിൽ നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us