പതിനഞ്ചുകാരിക്ക് നിർബന്ധിത വിവാഹം: മാതാപിതാക്കൾക്കെതിരെ പരാതിയുമായി പെൺകുട്ടി.

ബെംഗളൂരു: 15 കാരിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ പെൺകുട്ടി, തന്റെ അറിവോ സമ്മതമോ ഇല്ലാതെ നിർബന്ധിതമായി വിവാഹം നടത്തിയെന്നാരോപിച്ച് മാതാപിതാക്കൾക്കെതിരെ പോലീസിനെ സമീപിച്ചു.

കഴിഞ്ഞ ജനുവരി 24ന് കൊല്ലെഗൽ ഗ്രാമത്തിൽ വച്ച് വിവാഹം നടത്തിയതായാണ് പരാതിയിൽ പറയുന്നത്.

പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നത് വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് ഗ്രാമത്തിൽ വെറുതെ സന്ദർശനത്തിന് പോവുകയാണ് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ ഗ്രാമത്തിൽ എത്തിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മാതാവിന്റെ സഹോദരപുത്രനായ 22 കാരനെ കൊണ്ട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തുകയായിരുന്നു.

  ജബൽപുർ ബോട്ടപകടം: മകനെ നെഞ്ചോട് ചേർത്ത് ആ അമ്മ; നൊമ്പരമായി അവസാന ദൃശ്യങ്ങൾ പുറത്ത്; കാണാം

തനിക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് നിർബന്ധിക്കരുത് എന്ന പെൺകുട്ടി മാതാപിതാക്കളോട് അറിയിച്ചിരുന്നെങ്കിലും നിർബന്ധപൂർവ്വം വിവാഹം നടത്തുകയായിരുന്നു എന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts