കാലങ്ങളായി മുടങ്ങിക്കിടന്ന റോഡ് നിർമ്മാണം പുനരാരംഭിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ബെംഗളൂരു: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ “ബെംഗളൂരു മിഷൻ 2022” അവലോകനത്തിനിടെ മുടങ്ങിക്കിടക്കുന്ന 190 കിലോമീറ്റർ ദൈർഘ്യവും 477 കോടി പദ്ധതി ചെലവും പ്രതീക്ഷിക്കുന്ന ഹൈ ഡെൻസിറ്റി കോറിഡോറിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗതാഗത സൗകര്യത്തിന് പുറമേ നഗരത്തിന്റെ ഗതാഗത തടസ്സം ഒരു പരിധിവരെ സുഗമമാക്കാൻ ഇതുകൊണ്ട് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ബംഗളൂരു സ്മാർട്ട്സിറ്റി പ്രൊജക്റ്റ് ഭാഗമായി നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മുപ്പത്തിയേഴ് റോഡുകളിൽ അഞ്ചു റോഡുകളുടെ നിർമ്മാണം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ബാക്കിയുള്ള റോഡുകൾ മെയ് മാസത്തോടുകൂടി പൂർത്തിയാക്കാൻ ആകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇതോടൊപ്പംതന്നെ വൈറ്റ്ഫീൽഡ് ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന മെട്രോ റെയിൽ നിർമ്മാണവും എത്രയും വേഗം തുടങ്ങുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts