അംഗനവാടി ജീവനക്കാരുടെ നിസ്സഹകരണം പ്രതിരോധ കുത്തിവെയ്പ്പ്ലക്ഷ്യം ദുഷ്കരമാക്കുന്നു.

ബെംഗളൂരു: പ്രതിരോധ മരുന്ന് വിതരണത്തിലെ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്ന അംഗനവാടി ജീവനക്കാർ പ്രതിരോധ മരുന്നു സ്വീകരിക്കുന്നതിൽ കാണിക്കുന്ന വിമുഖത ആരോഗ്യവകുപ്പിന് തലവേദനയാകുന്നു.

ഓരോ അംഗനവാടി സെന്ററിലും രണ്ട് ജീവനക്കാർ വീതമുള്ള 1230 അംഗനവാടി സംവിധാനത്തിൽ ആരും ഇതുവരെ പ്രതിരോധമരുന്ന് സ്വീകരിക്കാൻ മുന്നോട്ട് വന്നിട്ടില്ല.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം വരുന്ന അംഗനവാടി ജീവനക്കാരെ പ്രതിരോധമരുന്ന് സ്വീകരിക്കുന്നതിന് വേണ്ടി പ്രേരിപ്പിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചെങ്കിലും ഇതു വരെ അനുകൂല പ്രതികരണം ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

പ്രതിരോധ മരുന്ന് സ്വീകരിച്ചവരിൽ തന്നെ പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും കണ്ടെത്തിയത് മറ്റുള്ളവർ മുന്നോട്ടുവരാൻ തടസ്സമാകുന്നുണ്ട് എന്ന് അംഗനവാടി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സുനന്ദ അറിയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts