ഒരു ബില്ലിൽ മാത്രം അര ലക്ഷത്തിലധികം രൂപയുടെ മദ്യം വിറ്റ ഔട്ട് ലെറ്റിനെതിരെ നടപടി.

ബെംഗളൂരു:  പരിധി ലംഘിച്ച് ഒറ്റ ബില്ലിൽ
52841 രൂപയുടെ മദ്യ വിൽപന നടത്തിയ
എംആർപിഔട്ട്ലെറ്റിനെതിരെ നിയമ നടപടിയുമായി എക്സൈസ് അധികൃതർ.

ലോക്ഡൗൺ കാലത്ത് ഇത്രയധികം മദ്യം വാങ്ങിക്കൂട്ടിയതിന്റെ അമിതാവേ
ശത്തിൽ, ബിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാലാണ് വിഷയം പൊതുജനമധ്യത്തിൽ എത്തിയത്.

ലോക്ഡൗണിനു ശേഷം തിങ്കളാഴ്ച തുറന്ന ഔട്ട്ലെറ്റുകളിലൂടെ ഒരാൾക്കു പരമാവധി 2.3 ലീറ്റർ മദ്യവും 18 ലീറ്റർ ബിയറുമേ വാങ്ങാൻ അനുമതിയുള്ളൂ.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

എന്നാൽ, 17.4 ലീറ്റർ മദ്യവും 35 ലീറ്റർ ബീയറുമാണു താവരക്കെരെ മെയിൻ റോഡിലെവനില സ്പിരിറ്റ് സോൺ ഒറ്റ
ബില്ലിൽ വിറ്റത്.

കടയുടമ എസ്.വെങ്കിടേഷിനെതിരെ കേസെടുത്തതായി ബെംഗളുരു സൗത്ത് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.ഗിരി പറഞ്ഞു.
അതേസമയം, 8 പേർ ഒരുമിച്ചെത്തി വാങ്ങിയ മദ്യത്തിന് ഒറ്റ ക്രഡിറ്റ് കാർഡ് നൽകിയതിനാലാണ് ഒറ്റ ബില്ലിൽ
അവ നൽകാൻ നിർബന്ധിതനായതെന്ന് കടയുടമ വിശദീകരണം നൽകി.

ലൈസൻസ് ചട്ടം ലംഘിച്ച് ഒരാൾക്കാണോ ഇത്രയധികം മദ്യം വിറ്റതെന്നു പരിശോധിക്കുന്നുണ്ട്.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

സമാന സംഭവങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മംഗളൂരുവിലെ ഒരു മദ്യവിൽപനശാലയിൽ നിന്ന് തിങ്കളാഴ്ച 59,952 രൂപയുടെ മദ്യം വാങ്ങിയ മറ്റൊരു വിഷയവും ശ്രദ്ധ നേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
[masterslider id="10"]

Related posts