മാറിടത്തിൽ രണ്ട് പീസ് പിസ്സ ; വീണ്ടും വിമർശനം ഏറ്റുവാങ്ങി ഉർഫി 

വ്യത്യസ്തമായ വസ്ത്രധാരണ രീതി കൊണ്ട് എന്നും ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഉർഫി ജാവേദ്. അത്തരത്തിൽ മാറിടത്തിൽ ഒട്ടിച്ച രണ്ട് പിസ്സയാണ് ഇപ്പോൾ ചർച്ചയാകുന്നത്, വസ്ത്രധാരണത്തിന്റെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന ടെലിവിഷൻ താരമാണ് ഉർഫി ജാവേദ്.

ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിഷയമാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഫാഷനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് അവര്‍. ബബിള്‍ഗം, കയര്‍, പ്ലാസ്റ്റിക് കവര്‍ മുതല്‍ മുടിയും പുല്ലും പൂക്കളും പേപ്പറും വരെ ഉര്‍ഫി വസ്ത്രം ഡിസൈന്‍ ചെയ്യാനായി തിരഞ്ഞെടുക്കാറുണ്ട്.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ടീ ബാഗ് കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ച്‌ ഉര്‍ഫി പ്രത്യക്ഷപ്പെട്ടിരുന്നു. ആ ഔട്ട്ഫിറ്റിന് എല്ലാവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്. ഉര്‍ഫിയുടെ ഐഡിയ സമ്മതിക്കണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. പിസ്സ സ്ലൈസ് കൊണ്ടുള്ള ഒരു വസ്ത്രമണിഞ്ഞാണ് താരം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ് ഉര്‍ഫി ധരിച്ചത്. ഇതിന് മാച്ച്‌ ചെയ്ത് ഒരു കറുത്ത പാന്റും പെയര്‍ ചെയ്തു. എന്നാല്‍ ആരാധകര്‍ക്ക് ഈ ഔട്ട്ഫിറ്റ് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഭക്ഷണവസ്തു വസ്ത്രമായി ധരിച്ച ഉര്‍ഫിയെ വിമര്‍ശിച്ച്‌ നിരവധി കമന്റുകള്‍ വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts