ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വാനിലിടിച്ച് ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ വാനിടിച്ച്‌ ഭര്‍ത്താവ് മരിച്ചു. ചെര്‍ളടുക്കയിലെ റിട്ട.അധ്യാപകരായ നാരായണന്റെയും സുശീലയുടെയും മകന്‍ ശശി കിരണ്‍(42) ആണ് മരിച്ചത്. ശശി കിരണിന്റെ ഭാര്യ പ്രിയദര്‍ശിനിയെ ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.45 മണിയോടെ മംഗളൂരു നന്ദൂരിലാണ് അപകടമുണ്ടായത്. ശശികിരണ്‍ മംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പ്രിയദര്‍ശിനി മംഗളൂരു കൊശമറ്റം ഫൈനാന്‍സില്‍ ജീവനക്കാരിയാണ്. ശശികിരണ്‍ ജോലി കഴിഞ്ഞ് ഭാര്യയെയും കൂട്ടി കദ്രി പാര്‍ക്കിന് സമീപത്തെ വീട്ടിലേക്ക് ബൈക്കില്‍ തിരിച്ചുപോകുകയായിരുന്നു. നന്ദൂര്‍ സര്‍ക്കിളിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട വാന്‍ രണ്ട്…

Read More

സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ കസ്റ്റഡിയിൽ

ബെംഗളൂരു: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ്‌ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിസി മുൻ അധ്യക്ഷൻ ഡി കെ ശിവകുമാർ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൈക്കൂലി കേസിൽ ആരോപണവിധേയനായ ചന്നാഗരി മദൽ വിരുപക്ഷപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിക്ക് മുന്നിലാണ് നേതാക്കൾ പ്രതിഷേധിച്ചത്. ബൊമ്മെയ്ക്ക് മാന്യതയുണ്ടെങ്കിൽ മദൽ വിരുപക്ഷപ്പയെ ഉടൻ അറസ്റ്റ് ചെയ്തു ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും വേണം. നിങ്ങളുടെ അഴിമതി തെളിയാൻ ഇനി മറ്റെന്തെങ്കിലും രേഖകൾ…

Read More

പരീക്ഷയ്ക്ക് ഹിജാബ് അനുവാദം തേടി വിദ്യാർത്ഥികൾ : ഹർജി പ്രത്യേക ബെഞ്ചിന്

ബെംഗളൂരു: മാര്‍ച്ച്‌ 9ന് പരീക്ഷകള്‍ തുടങ്ങാനിരിക്കേ, സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് അനുവദിക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ മൂന്നാമതും സുപ്രീംകോടതിയില്‍. ഹോളി അവധിക്ക് ശേഷം ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദചൂഡ് ആദ്യം അറിയിച്ചു. ഹോളിക്ക് ശേഷം സുപ്രീംകോടതി മാര്‍ച്ച്‌ 13നാണ് തുറക്കുന്നത്. പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാര്‍ച്ച്‌ ഒന്‍പതിന് മുന്‍പ് വാദം കേള്‍ക്കുമോയെന്ന് വ്യക്തമാക്കിയില്ല.

Read More

നരേന്ദ്ര മോദിയുടെ പേര് ഉയർത്തിക്കാട്ടി വോട്ട് ചോദിക്കുന്ന ബിജെപി നേതാക്കളെ ചെരുപ്പിന് തല്ലണം ; പ്രമോദ് മുത്തലിക്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാൻ ബിജെപി നേതാക്കൾ എത്തിയാൽ ജനങ്ങൾ ചെരുപ്പിന് തല്ലണമെന്ന് രാഷ്ട്രീയ ഹിന്ദു സേന അധ്യക്ഷൻ പ്രമോദ് മുത്തലിക്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി നേതാക്കൾക്കെതിരെ ഹിന്ദു സേന അധ്യക്ഷൻ പങ്കെടുത്തത്. സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഇത്തവണ മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടൂ. അവർ ഒരിക്കലും മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടില്ല. അവർ വീണ്ടും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. മോദിക്കായി വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടും. മോദിയുടെ പേര് ഉപയോഗിച്ചു…

Read More

കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് ബിസിനസുകാരനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം 

ബെംഗളൂരു: കടംവാങ്ങിയ പണം തിരിച്ചുചോദിച്ചതിന് മംഗളൂരുവിലെ ബിസിനസുകാരന്‍ പള്ളിയബ്ബയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിറ്റി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് ഹംസ (47), അസ്ഹറുദ്ദീന്‍ എന്ന അസ്ഹര്‍ (29), സജിപ്പനാട് വില്ലേജില്‍ താമസിക്കുന്ന അമ്മി എന്ന അമീര്‍ (29), മുഹമ്മദ് അഫ്രാസ് (23), അല്‍ത്താഫ് (23) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പള്ളിയബ്ബയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയബ്ബയില്‍ നിന്ന് മുഹമ്മദ് ഹംസ 72,000 രൂപ കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍…

Read More

വിദ്വേഷ പ്രസ്താവനയുമായി കെ. എസ് ഈശ്വരപ്പ

ബെംഗളൂരു: 2024ൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നും കാശിയിലെയും മഥുരയിലെയും പള്ളികൾ തകർത്ത് അവിടെ ക്ഷേത്രങ്ങൾ പണിയുമെന്നും ബി.ജെ.പി എം.എൽ.എ കെ.എസ്. ഈശ്വരപ്പ. ചാമരാജ് നഗറിലെ ഗുണ്ടൽപേട്ടിൽ ബി.ജെ.പിയുടെ വിജയസങ്കൽപ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശിയിൽ വിശ്വനാഥ ക്ഷേത്രവും മഥുരയിൽ കൃഷ്ണക്ഷേത്രവും തകർത്താണ് പള്ളികൾ നിർമിച്ചതെന്ന് ഈശ്വരപ്പ ആരോപിച്ചു. അയോധ്യയിൽ മനോഹരമായ രാമക്ഷേത്രം നിർമ്മിക്കുന്നു. രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെയും അവരുടെ പാപമുക്തിക്കായി അയോധ്യയിലേക്ക് പറഞ്ഞയക്കാമെന്നും അദ്ദേഹം പരിഹസിച്ചു. തുടർന്ന്, കോൺഗ്രസിന് എതിരെ വിമർശനമുയർത്തിയ…

Read More

എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 9 മുതൽ, റിസൾട്ട്‌ മെയ് രണ്ടാം വാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 9 മുതല്‍ 29 വരെ നടക്കും. പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാര്‍ഥികളാണ് ഇത്തവണ റഗുലറായി എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത്. ഏപ്രില്‍ 3 മുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. 70 ക്യാമ്പുകളിലായി 18000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.

Read More

കെആർപുരം–വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനുകളിലേയ്ക്ക് ഇനി സൈക്കിളിൽ എത്തി മെട്രോയിൽ കയറാം

ബെംഗളൂരു: കെആർപുരം–വൈറ്റ്ഫീൽഡ് മെട്രോ പാതയിൽ പുതുതായി തുറക്കുന്ന സ്റ്റേഷനുകളോട് ചേർന്ന് സൈക്കിൾ ട്രാക്കുകളുടെ നിർമാണം ആരംഭിച്ചു.നഗരഗതാഗത ഡയറക്ടറേറ്റും (ഡൽറ്റ്) സസ്റ്റെയ്നബിൾ അർബൻ മൊബിലിറ്റി അക്കോർഡുമായി സഹകരിച്ചാണ് സൈക്കിൾ ട്രാക്ക് നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൂഡി ജംക്‌ഷൻ മുതൽ സീതാരാമപാളയ മെട്രോ സ്റ്റേഷൻ വരെ 1.5 കിലോമീറ്റർ ട്രാക്കുകളുടെ നിർമാണം പൂർത്തിയായി. പുനഃസംസ്ക്കരിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാണ് റോഡിനെയും ട്രാക്കിനെയും വേർതിരിക്കാനുള്ള തൂണുകൾ സ്ഥാപിച്ചത്. രാത്രിയിൽ വേർതിരിച്ച് കാണാൻ റിഫ്ലക്ടർ സ്റ്റിക്കറുകളും പതിച്ചു. 

Read More

ബിജെപി നേതാവ് കെസി നാരായണ ഗൗഡ കോൺഗ്രസിലേക്ക് 

ബെംഗളൂരു: ബി.ജെ.പി. നേതാവ് കെ.സി. നാരായണഗൗഡ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു.കോണ്‍ഗ്രസില്‍ ചേരാന്‍ തനിക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും താന്‍ ഇക്കാര്യം പരിഗണിച്ചുവരുകയാണെന്നും നാരായണഗൗഡ പറഞ്ഞു. മണ്ഡ്യ ജില്ലയില്‍ ബി.ജെ.പി.ക്കുള്ള ഏക എം.എല്‍.എ.യാണ് നാരായണഗൗഡ. നിയമസഭാതിരഞ്ഞെടുപ്പില്‍ മണ്ഡ്യ പിടിക്കാന്‍ ബി.ജെ.പി. ലക്ഷ്യമിട്ടിരിക്കുകയാണ്. നാരായണഗൗഡ പാര്‍ട്ടിവിടുന്നത് ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.

Read More

ബംഗാർപെട്ടിൽ സ്റ്റോപ്പുമായി കൊച്ചുവേളി – യശ്വന്ത്പുര എസി എക്സ്പ്രസ്

train

ബെംഗളൂരു∙ കൊച്ചുവേളി–യശ്വന്ത്പുര എസി പ്രതിവാര എക്സ്പ്രസിന് (22678) ബംഗാർപെട്ടിൽ സ്റ്റോപ്പ് അനുവദിച്ചു. ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. സെപ്റ്റംബർ ഒന്നുവരെ 6 മാസത്തേക്കാണ് സ്റ്റോപ്പ്. വെള്ളിയാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെളുപ്പിന് 2.29നു ബംഗാർപെട്ടിൽ നിർത്തും. എന്നാൽ വ്യാഴാഴ്ചകളിൽ പുറപ്പെടുന്ന യശ്വന്ത്പുര–കൊച്ചുവേളി എസി എക്സ്പ്രസിന് (22677) ബംഗാർപെട്ടിൽ സ്റ്റോപ്പില്ല. കെആർ പുരം കഴിഞ്ഞാൽ സേലം ജംക്‌ഷനിലാണ് സ്റ്റോപ്പ് ഉണ്ടാവുക.   

Read More
Click Here to Follow Us