കാമുകിയുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമനത്തിൽ പങ്കുവെച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു : കാമുകിയുമായുണ്ടായ വഴക്കിൽ മനംമടുത്ത യുവാവ് ഹൂബ്ലിയിലെ ഉനകലിൽ ആത്മഹത്യ ചെയ്തു. ഹൂബ്ലി നവനഗർ സ്വദേശിയായ സന്ദേശ് ഉനകൽ എന്ന 27കാരനാണ് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച വീട്ടിൽ നിന്ന് കാണാതായ സന്ദേശ് ഉണക്കൽ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ മരണത്തിന് കാരണം സഞ്ജനയാണെന്ന് അമ്മയ്ക്ക് വോയ്‌സ് മെസേജ് അയച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.

ഹൂബ്ലി നവനഗർ സ്വദേശിയായ സന്ദേശ് മോട്ടോർ ബൈക്ക് ഷോറൂമിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ ശനിയാഴ്ച വീട്ടിൽ നിന്ന് പെട്ടെന്ന് കാണാതായതോടെ നവനഗർ പോലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകി.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

ഇതിനിടെയാണ് സന്ദേശിനെ ഹൂബ്ലിയിലെ ഉനക്കൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് കാമുകിയുമായുള്ള സ്വകാര്യ വീഡിയോകളും വാട്ട്‌സ്ആപ്പ് ചാറ്റുകളും സംഭാഷണങ്ങളും ഫോട്ടോകളും സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിലും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.

സഞ്ജനയാണ് എൻ്റെ മരണത്തിന് കാരണമെന്ന് പറഞ്ഞ് അമ്മയ്ക്ക് ശബ്ദ സന്ദേശവും അയച്ചു.

എന്തുകൊണ്ടാണ് സന്ദേശ് ആത്മഹത്യ ചെയ്തത്? തൻ്റെ മരണത്തിന് കാരണം കാമുകിയാണെന്ന് അയാൾ പറഞ്ഞതെന്തിന്?

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

ഇരുവരും തമ്മിൽ എന്തെങ്കിലും വഴക്കുണ്ടായിരുന്നോ? അതോ മറ്റെന്തെങ്കിലും സംഭവിച്ചോ? എന്നിങ്ങനെയുള്ള സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ വിദ്യാനഗർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
[masterslider id="10"]

Related posts