ജെസ്നയുടെ തിരോധാനം : നിര്‍ണ്ണായ തെളിവുകള്‍ പോലീസിനു ലഭിച്ചതായി സൂചന … !മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിലെ സി സി ടി വിയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചു .. ..

പത്തനംതിട്ട : വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജെസ്നയെ കുറിച്ചുള്ള അന്വേഷണം മൂന്നു മാസങ്ങളായി വഴി മുട്ടിയ സാഹചര്യത്തില്‍ പ്രതീക്ഷയുടെ കണികകള്‍ ഉയര്‍ത്തി പുതിയ വഴിത്തിരിവ് ….മുണ്ടക്കയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സി സി ടി വി യില്‍ ജെസ്നയും ആണ്‍ സുഹൃത്തിന്റെയും നീക്കങ്ങള്‍ പതിഞ്ഞതായി പോലീസ് കണ്ടെത്തി..കാണാതായ ദിവസം( മാര്‍ച്ച് 22) രാവിലെ ഏകദേശം 11.44 ഓടെ എന്തോ യാത്രയ്ക്ക് ഒരുങ്ങിയ രീതിയില്‍ ട്രാവല്‍ ബാഗുമായി എരുമേലി -മുണ്ടക്കയം ബസില്‍ പുറപ്പെടുന്ന ദൃശ്യങ്ങളാണ് സി സി ടി വിയില്‍ നിന്നും കണ്ടെത്തിയത് ..തുടര്‍ന്ന്‍ ടൌണില്‍ അരമണിക്കൂര്‍ ഷോപ്പിംഗ് നടത്തിയതായും സൂചന നിലനില്‍കുന്നു ….എന്നാല്‍ ക്യാമറ ഇടിമിന്നലേറ്റ് തകരാറ് സംഭവിച്ചതിനാള്‍ മുഴുവന്‍ രംഗങ്ങള്‍ ലഭിക്കാന്‍ കഴിഞ്ഞിട്ടില്ല ….നേരത്തെ പോലീസ് ഹൈടക് സെല്ലിന്റെ സഹായത്തോടെയാണ് ഫൂട്ടേജുകള്‍ വീണ്ടെടുത്തത് ..
 
ജെസ്നയെ കണ്ടത്തിനു മിനിട്ടുകള്‍ക്കകം ആണ്‍ സുഹൃത്തും രംഗങ്ങളില്‍ പതിയുന്നുണ്ട് ….ശേഷം ഇവരുടെ ഒരുമിച്ചുള്ള ദൃശ്യം കിട്ടിയിട്ടില്ല …വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ജെസ്ന ധരിച്ചിരുന്നത് ചുരിദാര്‍ ആയിരുന്നുവെന്നാണ് എരുമേലിയില്‍ കണ്ടവരുടെ മൊഴി ..എന്നാല്‍ ദൃശ്യങ്ങളില്‍ ജെസ്നയുടെ വസ്ത്രം ജീന്‍സും ടോപ്പുമാണ് .. എന്നാല്‍ ജെസ്ന എവിടെ നിന്നാണ് വസ്ത്രം മാറിയതെന്നും മറ്റും സ്ഥിതീകരണം ആവശ്യമാണ് ..അതെ സമയം ദൃശ്യങ്ങളില്‍ കണ്ടെത് ജെസ്ന   അല്ലെന്നു വാര്‍ത്ത‍  ചില മാധ്യമങ്ങളില്‍ പരക്കുന്നുണ്ട് …എന്തായാലും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല  … !
സി സി ടി വി രംഗങ്ങളുടെ പിന്‍ബലത്തില്‍ അന്വേഷണത്തില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പോലീസും ..ബന്ധുക്കളും ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts