കോട്ടയം : സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന പരാതിയില്‍ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ജനരോഷം ഇരമ്പുന്നു …ചങ്ങനാശ്ശേരി പുഴവാത് ഇട വളഞ്ഞിയില്‍ സുനില്‍ കുമാര്‍ ഭാര്യ രേഷ്മ എന്നിവരെയാണ് കടുത്ത മനോവിഷമം മൂലം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് ….
പോലീസിനെതിരെയുള്ള പ്രതിഷേധ സൂചകമായി യു ഡി എഫ് നേതൃത്വത്തില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും .. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ …
സ്വര്‍ണ്ണം മോഷണം പോയി എന്ന സി പി എം നഗര സഭാംഗം സജി കുമാറിന്റെ പരാതിയില്‍ ആയിരുന്നു പോലീസ് ദമ്പതികളെ ചോദ്യം ചെയ്തത് …തുടര്‍ന്ന് സുനിലിനെ മര്‍ദ്ദിച്ചതായും പരാതി ഉയരുന്നു …. സജി കുമാറിന്റെ ആഭരണ നിര്‍മ്മാണ ശാലയില്‍ ആയിരുന്നു സുനില്‍ ജോലി ചെയ്തിരുന്നത് ..ഇവിടെ നിന്നുമായിരുന്നു 75 പവന്‍ മോഷണം പോയതായി പോലീസില്‍ പരാതി നല്‍കിയിരുന്നത് ….തുടര്‍ന്ന് തിങ്കളാഴ്ചയാണ് സുനിലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത് ..ഭാര്യ രേഷ്മയ്ക്കും ബന്ധു അനില്‍ കുമാറിനുമൊപ്പമാണ് മൂവരും സ്റെഷനില്‍ എത്തുന്നത് ..എന്നാല്‍ പരാതിക്കാരന്റെ മുന്‍പില്‍ വെച്ച് പോലീസ് സുനിലിനെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു ..ശേഷം രാത്രി ഒന്‍പതു മണിയോടെ ആണ് ഇവരെ വിട്ടയക്കുന്നത് …രണ്ടു ദിവസത്തിനുള്ളില്‍ സ്വര്‍ണ്ണം തിരികെ ഏല്‍പ്പിക്കണമെന്നു അന്ത്യശാസനവും നല്‍കി ..അഥവാ സ്വര്‍ണ്ണം നല്‍കിയില്ല എങ്കില്‍ എട്ടു ലക്ഷം രൂപ നല്‍കണം എന്നായിരുന്നു പോലീസ് പറഞ്ഞത് …
ശേഷം വീട്ടിലെത്തിയ സുനില്‍ കത്തെഴുതി വെച്ചിട്ടുണ്ട് എന്ന് ബന്ധു അനില്‍ കുമാറിനെ അറിയിച്ചു …ഈ കാര്യങ്ങള്‍ കൌണ്‍സിലര്‍ സജിയെ വിളിച്ചറിയിച്ചപ്പോള്‍ വളരെ പരിഹാസപൂര്‍വ്വമായിരുന്നു മറുപടി …ഇതിനു പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയ വാര്‍ത്ത എത്തുന്നത് …..