മകരസംക്രാന്തി മേളയിലേക്ക് കാർ പാഞ്ഞ് കയറി; യുവതി മരിച്ചു; എട്ട് പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു : മദ്യപിച്ച് വാഹനമോടിച്ച് മകരസംക്രാന്തി മേളയിലേക്ക് ഒരാൾ കാറുമായി ഇടിച്ചുകയറി. കാർ ഭക്തരുടെ മേൽ ഇടിച്ച് ഒരു യുവതി മരിച്ചു. മറ്റ് എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപൂരിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സിദ്ധാപൂർ കവലകൊപ്പ സ്വദേശി ദീപ രാംഗോണ്ട (21) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ കൽപന, ജാനകി, ചൈത്ര, ജ്യോതി, മാദേവി, ഗൗരി, രാമപ്പ, ഗജാനൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ കൽപ്പനാ നായിക് (5) ഉൾപ്പെടെ രണ്ടുപേരെ ഷിമോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  മിനിസ്‌ക്രീൻ താരം അനുമോൾ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി

മകരസംക്രാന്തി ദിനത്തിൽ ഇന്നലെ ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപൂരിലെ രബീന്ദ്ര നഗർ സർക്കിളിനടുത്തുള്ള അയ്യപ്പ സ്വാമി മന്ദിറിലാണ് മേള നടന്നിരുന്നത്.

നൂറുകണക്കിന് ആളുകൾ ഈ മേളയിൽ പങ്കെടുത്തു. ഈ സമയം റോഷൻ ഫെർണാണ്ടസ് തൻ്റെ ഇക്കോ സ്‌പോർട്‌സ് കാർ മദ്യലഹരിയിൽ ഓടിച്ചു പോകുന്നതിനിടെ നിയന്ത്രണംവിട്ട് പെട്ടെന്ന് കാർ ക്ഷേത്രമണ്ഡപത്തിലേക്ക് ഇടിക്കുകയായിരുന്നു.

പിന്നീട് ആളുകളുടെ മേൽ കാർ ഓടിച്ചു കയറ്റിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായ ഭക്തർ കാറിന് നേരെ കല്ലെറിയുകയും തടയുകയും ചെയ്തു. പിന്നീട് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts