എംപി വിശ്വേശ്വർ ഹെഗഡെ കഗേരിയുടെ വീട്ടിൽ പുള്ളിപ്പുലി കയറി

ബെംഗളൂരു : ഉത്തര കന്നഡ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി എംപി വിശ്വേശ്വർ ഹെഗഡെ കഗേരിയുടെ വീടിൻ്റെ മുറ്റത്ത് പുള്ളിപ്പുലി കയറിയാതായി റിപ്പോർട്ട്.

എംപി വിശ്വേശ്വർ ഹെഗഡെ കാഗേരിയിലെ വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം രാത്രി വൈകി ഷിർസി താലൂക്കിലെ കഗേരി ഗ്രാമത്തിൽ എംപിയുടെ വീട്ടുവളപ്പിൽ ഭക്ഷണം തേടി കയറിയ പുള്ളിപ്പുലി  വീട്ടിലുണ്ടായിരുന്ന വളർത്തുനായയെ അക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

  കഠിനവെയിലിൽ വെന്തുരുകി ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ; ജോലിസമയം ക്രമീകരിക്കണമെന്ന് ആവശ്യം

പൂന്തോട്ടത്തിൽ നിന്ന് നായയെ പുലി ഓടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു.

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് കാഗേരിയുടെ വളർത്തു നായ രക്ഷപ്പെട്ടു. സംഭവം പുറത്തറിഞ്ഞ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us