ചരിത്ര സ്മാരകങ്ങളിലും സർക്കാർ ഭൂമികളിലും അവകാശമുന്നയിച്ച് കർണാടക വഖഫ് ബോർഡ്

ബംഗളുരു : ശ്രീരംഗപട്ടണത്തെ ചരിത്ര സ്മാരകങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദമുന്നയിച്ച് കർണാടക വഖഫ് ബോർഡ്.

ചരിത്രനഗരമായ ശ്രീരംഗപട്ടണം താലൂക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികൾ, ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമ്മോറിയൽ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ എന്നിവയിലെല്ലാം വഖഫ് ബോർഡ് തങ്ങളുടെ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്

ഇതിനുപുറമെ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ), സംസ്ഥാന പുരാവസ്തു – മ്യൂസിയം – ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ

അധികാരപരിധിയിലുള്ള വിവിധ കെട്ടിടങ്ങളിലും വഖഫ് ബോർഡ് അവകാശമുന്നയിച്ചിരിക്കുകയാണ്.

കിരംഗൂർ, കെ. ഷെട്ടാഹള്ളി വില്ലേജുകളിലെ കർഷകഭൂമിയായ 70-ഓളം പ്ലോട്ടുകൾ ബോർഡിന് അവകാശപ്പെട്ടതാണെന്നാണ് ഇപ്പോഴുള്ള വാദം.

ഭൂമിയുടെ പരമ്പരാഗത അവകാശം തെളിയിക്കുന്ന ഔദ്യോഗിക രേഖയായ ആർ.ടി.സി. (റെക്കോർഡ് ഓഫ് റൈറ്റ്‌സ്, ടെനൻസി ആൻഡ്‌ ക്രോപ്‌സ്) യിൽ ഈ കെട്ടിടങ്ങളും

ഭൂമികളുമെല്ലാം തങ്ങളുടെ കീഴിലുള്ളതാണെന്നാണ് വഖഫ് ബോർഡിന്റെ വാദം.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

എന്നാൽ, കാലങ്ങളായി തങ്ങൾ കൃഷിചെയ്ത് അനുഭവിച്ചുപോന്ന കാർഷികഭൂമികൾ വഖഫ് ബോർഡിന്റെ സ്വത്തുക്കളായി പട്ടികപ്പെടുത്തിയതിൽ കർഷകർ ആശങ്കയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം
[masterslider id="10"]

Related posts