സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ കസ്റ്റഡിയിൽ

ബെംഗളൂരു: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ്‌ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിസി മുൻ അധ്യക്ഷൻ ഡി കെ ശിവകുമാർ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൈക്കൂലി കേസിൽ ആരോപണവിധേയനായ ചന്നാഗരി മദൽ വിരുപക്ഷപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിക്ക് മുന്നിലാണ് നേതാക്കൾ പ്രതിഷേധിച്ചത്. ബൊമ്മെയ്ക്ക് മാന്യതയുണ്ടെങ്കിൽ മദൽ വിരുപക്ഷപ്പയെ ഉടൻ അറസ്റ്റ് ചെയ്തു ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും വേണം. നിങ്ങളുടെ അഴിമതി തെളിയാൻ ഇനി മറ്റെന്തെങ്കിലും രേഖകൾ…

Read More

മംഗളൂരു സ്ഫോടനം, ആസാം സ്വദേശി കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരുവിൽ നടന്ന ഓട്ടോറിക്ഷ സ്ഫോടനത്തിൽ പിടിയിലായ മുഹമ്മദ് ഷാരിഖിന്റെ ഫോൺ വിവരങ്ങളിൽ നാഗർകോവിലിൽ താമസിക്കുന്ന അസം സ്വദേശിയുടെ നമ്പറും പോലീസിന് ലഭിച്ചു. നാഗർകോവിൽ സ്റ്റേഷൻ റോഡിലെ ഫാസ്റ്റ്ഫുഡ് കടയിൽ ജോലിചെയ്യുന്ന അസം സ്വദേശിയായ അജിജൂർറഹ്മാനെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് പറയുന്നത്, കഴിഞ്ഞ സെപ്റ്റംബറിൽ അസം സ്വദേശി ജോലി ചെയ്യുന്ന കടയുടമയുടെ ഭാര്യക്ക് ഒരു ഫോൺ കാൾ വന്നു. മറുതലയ്ക്കൽ സംസാരിച്ച വ്യക്തിയുടെ ഭാഷ മനസ്സിലാകാത്തതിനാൽ അവർ ആ നമ്പർ അസം സ്വദേശിക്ക് നൽകി. അജിജൂർ റഹ്മാൻ അയാളുടെ ഫോണിൽനിന്ന് ആ നമ്പറിലേക്ക് വിളിച്ചു. സെപ്റ്റംബർ…

Read More

അഭ്യാസ പ്രകടനം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്തു

ബെംഗളൂരു: റോഡിൽ അഭ്യാസ പ്രകടനം നടത്തിയ 51 ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു. തുമക്കുരു, കോലാർ റോഡിൽ നടത്തിയ പരിശോധനയിൽ ആണ് ബൈക്കുകൾ പിടിച്ചെടുത്തത്. എട്ടു പേരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് പോലീസ് ശുപാർശ ചെയ്തു. റോഡിൽ ഇരു ചക്ര വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയാൽ ഉടനടി നടപടി കൈ കൊള്ളുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

ദിലീപിന്റെ കാർ കസ്റ്റഡിയിലെടുത്തു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സുമായി ബന്ധപ്പെട്ട് ന​ട​ന്‍ ദി​ലീ​പി​ന്‍റെ കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദി​ലീ​പി​ന്‍റെ പ​ദ്മ​സ​രോ​വ​രം വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദി​ലീ​പി​ന്‍റെ സ്വി​ഫ്റ്റ് കാ​റാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2016ല്‍ ​പ​ള്‍​സ​ര്‍ സു​നി​യും ബാ​ല​ച​ന്ദ്ര​കു​മാ​റും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണി​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ലെ പ്ര​ധാ​ന തെ​ളി​വാ​ണ് ഈ ​കാ​റെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി പ​ള്‍​സ​ര്‍ സു​നി മ​ട​ങ്ങി​യ​ത് ഈ ​കാ​റി​ലാ​ണ്. വീ​ട്ടി​ല്‍​വെ​ച്ച്‌ പ​ള്‍​സ​ര്‍ സു​നി​യ്ക്ക് ദി​ലീ​പ് പ​ണ​വും കൈ​മാ​റി​യി​രു​ന്നു. കാ​റി​ല്‍ മ​ട​ങ്ങു​മ്പോൾ പ​ള്‍​സ​ര്‍ സു​നി​യ്ക്കൊ​പ്പം ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പും ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ക്രൈം​ബ്രാ‌​ഞ്ച് പ​റ​യു​ന്നു.

Read More