മംഗളൂരു സ്ഫോടനം, ആസാം സ്വദേശി കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരുവിൽ നടന്ന ഓട്ടോറിക്ഷ സ്ഫോടനത്തിൽ പിടിയിലായ മുഹമ്മദ് ഷാരിഖിന്റെ ഫോൺ വിവരങ്ങളിൽ നാഗർകോവിലിൽ താമസിക്കുന്ന അസം സ്വദേശിയുടെ നമ്പറും പോലീസിന് ലഭിച്ചു.

നാഗർകോവിൽ സ്റ്റേഷൻ റോഡിലെ ഫാസ്റ്റ്ഫുഡ് കടയിൽ ജോലിചെയ്യുന്ന അസം സ്വദേശിയായ അജിജൂർറഹ്മാനെയാണ് കസ്റ്റഡിയിലെടുത്തത്.

പോലീസ് പറയുന്നത്,

കഴിഞ്ഞ സെപ്റ്റംബറിൽ അസം സ്വദേശി ജോലി ചെയ്യുന്ന കടയുടമയുടെ ഭാര്യക്ക് ഒരു ഫോൺ കാൾ വന്നു. മറുതലയ്ക്കൽ സംസാരിച്ച വ്യക്തിയുടെ ഭാഷ മനസ്സിലാകാത്തതിനാൽ അവർ ആ നമ്പർ അസം സ്വദേശിക്ക് നൽകി. അജിജൂർ റഹ്മാൻ അയാളുടെ ഫോണിൽനിന്ന് ആ നമ്പറിലേക്ക് വിളിച്ചു. സെപ്റ്റംബർ 26 ആയിരുന്നു ഇത്. അജിജൂർ റഹ്മാനും മറുതലയ്ക്കലെ ഭാഷ മനസ്സിലായില്ലെന്നാണ് കടയുടമയോട് പറഞ്ഞത്. ഇതിനുശേഷം ഈ മാസം 17ന് അജിജൂർ റഹ്മാന്റെ ഫോണിൽനിന്ന് വീണ്ടും മംഗളൂരുവിലെ നമ്പറിലേക്ക് വിളിച്ചതായി വ്യക്തമായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

തമിഴ്‌നാട് ഡി.ഐ.ജിയുടെ നിർദ്ദേശം കന്യാകുമാരി എസ്.പി. ഹരി കിരൺ പ്രസാദിൻറെ നേതൃത്വത്തിലാണ് അന്വേഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts