പർപ്പിൾ ലൈനിൽ ഓടിക്കുന്നതിനായി ചൈനയിൽ നിന്ന‍് ട്രെയിനെത്തി; ബലപരിശോധനയ്ക്ക് എഐ ഡ്രോൺ

ബെംഗളൂരു: പർപ്പിൾ ലൈനിൽ ഓടിക്കുന്നതിനായി ബിഎംആർസി ചൈനയിൽ നിന്നു വാങ്ങിയ ട്രെയിൻ പീനിയ ഡിപ്പോയിലെത്തി.

6 കോച്ചുകളുള്ള ട്രെയിൻ ചൈനയിൽ നിന്നു ചെന്നൈ തുറമുഖത്തെത്തിച്ചു. ഇവിടെ നിന്ന് റോഡ് മാർഗമാണ് ബെംഗളൂരുവിലെത്തിയത്.

37 പരീക്ഷണങ്ങൾക്കു ശേഷമാകും ഇവ സർവീസിനായി ഉപയോഗിക്കുക. ഇതിനു 6 മാസം വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെട്രോ സർവീസില്ലാത്ത സമയങ്ങളിൽ മാത്രമേ പരീക്ഷണ ഓട്ടം ഉൾപ്പെടെ നടത്താൻ കഴിയൂവെന്നതാണ് കാരണം.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

ഒപ്പം റെയിൽവേയുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഇതുൾപ്പെടെ 36 ട്രെയിനുകൾ നിർമിക്കുന്നതിനുള്ള കരാർ 2019ലാണ് ചൈനീസ് കമ്പനിക്കു നൽകിയത്.

ശേഷിക്കുന്ന ട്രെയിനുകൾ ഇവരുടെ തദ്ദേശീയ പങ്കാളികളായ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റഗർ റെയിൽ സിസ്റ്റംസ് നിർമിക്കും.

മെട്രോ തൂണുകളുടെയും പാലങ്ങളുടെയും ബലം പരിശോധിക്കാൻ നിർമിതബുദ്ധി(എഐ) ഡ്രോൺ ക്യാമറകൾ ഉപയോഗിക്കാൻ ബിഎംആർസി.

സർവീസ് നിർത്തിവയ്ക്കാതെ വേഗത്തിൽ പരിശോധന പൂർത്തിയാക്കാം. ഇതിന്റെ ഭാഗമായി ആദ്യം സർവീസ് ആരംഭിച്ച എംജി റോഡ്–ബയ്യപ്പനഹള്ളി പാതയുടെ ബലം ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കാൻ കരാർ ക്ഷണിക്കും.

  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.

ഹൈ റെസല്യൂഷൻ ക്യാമറയാകും ഇതിന് ഉപയോഗിക്കുകയെന്ന് ബിഎംആർസി ഡയറക്ടർ സുമിത് ഭട്നഗർ പറഞ്ഞു. ഇതിലൂടെ കണ്ടെത്തുന്ന തകരാറുകൾ എൻജിനീയർമാർ ഉടൻ പരിഹരിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
[masterslider id="10"]

Related posts