നിർമാണങ്ങൾക്കായി ട്രാഫിക് നിയന്ത്രണം; ബെംഗളൂരു നഗരത്തിൽ കുരുക്കോട് കുരുക്ക്; രാത്രിയിൽ പണി നടത്തണമെന്ന് ആവശ്യം ചെവികൊള്ളുന്നില്ല

ബെംഗളൂരു: നഗര വ്യാപകമായി വിവിധ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ട്രാഫിക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മെട്രോ നിർമാണവും റോഡ് വീതി കൂട്ടലുകളുമാണ് കുരുക്ക് രൂക്ഷമാക്കുന്നത്.പനത്തൂർ റെയിൽവേ ബ്രിജിനു സമീപം റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുണ്ട്. ഇതേ റോഡിന്റെ മറ്റൊരു ഭാഗത്ത് ഊർജ വകുപ്പിന്റെ കേബിളുകൾ സ്ഥാപിക്കുന്നതും ഗതാഗത കുരുക്കിനു കാരണമായി.

ഒപ്പം റോഡ് വീതിക്കൂട്ടുന്നതിനായി കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതും പുരോഗമിക്കുകയാണ്.ഔട്ടർ റിങ് റോഡിൽ സേലം റെയിൽവേ പാലത്തിനു സമീപം മെട്രോ നിർമാണം വാഹന ഗതാഗതത്തെ ബാധിച്ചു. മഹാദേവപുരയിൽ നിന്നു മാറത്തഹള്ളിയിലേക്കു എത്താൻ മണിക്കൂറുകളോളം നീണ്ട കുരുക്കിനാണു ഇതു വഴിയൊരുക്കുന്നത്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

ഔട്ടർ റിങ് റോഡിലെ മാറത്തഹള്ളിയിൽ നിന്നു കാടുബീസനഹള്ളിയിലേക്കുള്ള സർവീസ് റോഡിൽ മഴവെള്ളക്കനാൽ നവീകരണവും കുരുക്കിനു കാരണമാകുന്നു. റോഡ് നവീകരണത്തെ തുടർന്ന് ബലന്ദൂർ കൊടിയിൽനിന്നു സാക്ര ആശുപത്രിയിലേക്കു റോഡിലെ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. കല്യാണി ടെക് പാർക്ക് സർവീസ് റോഡ്, ദൊഡ്ഡനകുണ്ഡി ഉൾപ്പെടെ റോഡ് നവീകരണം ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.

ഗതാഗത കുരുക്ക് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നിർമാണം പൂർണമായും രാത്രിയിലേക്കു മാറ്റണമെന്ന ആവശ്യം ശക്തമാണ്. തിരക്കേറിയ രാവിലെയും വൈകിട്ടും എങ്കിലും ഇവ ഒഴിവാക്കേണ്ടതുണ്ട്. നേരത്തേ റോഡുകളുടെ കുഴികൾ അടയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ രാത്രിയിൽ നടത്തിയിരുന്നു. എന്നാൽ ഇതു തുടരാത്തതാണ് തിരിച്ചടിയായത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts