സംസ്ഥാന കായിക മേളയ്ക്ക് 17ന് തുടക്കമാകും

ബെംഗളൂരു: കർണാടക കായികമേളയ്ക്ക് (ക്രീഡാകൂട്ട) ജനുവരി 17ന് തുടക്കമാകും.

യുവജന ശാക്തീകരണ – കായിക വകുപ്പും, കർണാടക ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഭരണകൂടങ്ങളും ചേർന്നാണ് കായിക മത്സരങ്ങൾ നടത്തുന്നത്.

17 മുതൽ 23 വരെ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ മത്സരങ്ങൾ നടക്കും. 17-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി സിദ്ധാരാമയ്യ മംഗള സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും.

ഇരുജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 3,000-ലേറെ കായികതാരങ്ങൾ മാറ്റുരയ്ക്കും.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ഹോക്കി, കബഡി, ജൂഡോ, ആർച്ചറി, ടേബിൾ ടെന്നിസ്, ബോക്സിങ്‌, സൈക്കിളിങ്, ഗുസ്തി, കയാക്കിങ്, ലോൺ ടെന്നിസ് തുടങ്ങി 24 മത്സരങ്ങളുണ്ടാകും.

എല്ലാ വിഭാഗങ്ങളിലും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേക വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. വോളിബോൾ, ബാസ്കറ്റ്ബോൾ, നീന്തൽ മത്സരങ്ങൾ ദക്ഷിണ കന്നഡയിലും, കയാക്കിംഗ്, കനോയിംഗ് തുടങ്ങിയ മത്സരങ്ങൾ ബ്രഹ്മവാരയിലെ സുവർണ നദിയിലും, അമ്പെയ്ത്ത് മണിപ്പാലിലെ എംജെസി ഗ്രൗണ്ടിലുമായി നടക്കും.

മണിപ്പാലിലെ മരീന സ്പോർട്സ് കോംപ്ലക്സിൽ ലോൺ ടെന്നീസ്, ടേബിൾ ടെന്നീസ് മത്സരങ്ങൾ നടക്കും.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

23 ന് ഉഡുപ്പിയിൽ നടക്കുന്ന സമാപന ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെലോട്ട് ആഭ്യന്തരമന്ത്രി ജി. പരമേശ്വർ എന്നിവർ വിജയികൾക്ക് മെഡലുകൾ സമ്മാനിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts