മെട്രോ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയും; മെട്രോ വൈറ്റ്ഫീൽഡ് ഡിപ്പോയിൽ പുതിയ ട്രാക്ക് വരുന്നു

ബെംഗളൂരു: നമ്മ മെട്രോ വൈറ്റ്ഫീൽഡ്–ചല്ലഘട്ടെ പർപ്പിൾ ലൈനിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ബിഎംആർസി.

ട്രെയിനുകൾ വേഗത്തിൽ മടക്കയാത്രയ്ക്കു സജ്ജമാക്കാൻ വൈറ്റ്ഫീൽഡ് ഡിപ്പോയിൽ പുതിയ ട്രാക്ക് നിർമിക്കാൻ നടപടികൾ ആരംഭിച്ചു.

നിലവിൽ ട്രെയിനുകൾ മടക്ക സർവീസ് ആരംഭിക്കുന്നതിനു കൂടുതൽ സമയം എടുക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിർമാണം പൂർത്തിയാകുന്നതോടെ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനാകുമെന്ന് ബിഎംആർസി എംഡി എം. മഹേശ്വർ റാവു പറഞ്ഞു.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

നിലവിൽ രാവിലെയും വൈകിട്ടും ഉൾപ്പെടെ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റും അല്ലാത്ത സമയത്തു 8 മിനിറ്റും ഇടവേളയിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

ഇതു പകുതിയോളം കുറയ്ക്കാനാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷം കടന്നു.

ഇതിൽ പർപ്പിൾ ലൈനിലാണ് തിരക്കു കൂടുതൽ.

സ്റ്റേഷനുകളിലും ട്രെയിനുകളിലും തിരക്കേറിയതോടെ കൂടുതൽ സുരക്ഷാ ജീവനക്കാരെ ബിഎംആർസി നിയോഗിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts