ബെംഗളൂരുവിൽ കനത്ത മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശവുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ ബുധനാഴ്ച കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വാഹനയാത്രികർക്കും പൊതുജനങ്ങൾക്കുമായി ബെംഗളൂരു ട്രാഫിക് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശക്തമായ മഴയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും റോഡുകളിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

മഴ സമയത്ത് അണ്ടർപാസുകളിൽ അഭയം പ്രാപിക്കുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കിയ പോലീസ്, മറ്റ് വാഹനങ്ങളുടെയും യാത്രക്കാരുടെയും സുഗമമായ സഞ്ചാരത്തെ ബാധിക്കുന്ന രീതിയിൽ അണ്ടർപാസുകളിൽ നിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥലങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർ ഗതാഗത തടസ്സം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

ഗതാഗതക്കുരുക്കുകളെയും റോഡുകളിലെ മറ്റ് തടസ്സങ്ങളെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾ ‘BTP ASTraM’ ആപ്പും ട്രാഫിക് പോലീസിന്റെ സോഷ്യൽ മീഡിയ പേജുകളും ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. മഴമൂലമുണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കാനും ഗതാഗതം സുഗമമാക്കാനും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും പോലീസുമായി പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും ട്രാഫിക് വിഭാഗം അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts