ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ സ്‌കൂൾ വിദ്യാർഥിനിയോടെ പ്രണയാഭ്യർത്ഥന സന്ദേശം അയച്ച 17 വയസ്സുകാരനെ ബന്ധുക്കൾ കൊലപ്പെടുത്തി. നാഗഷെട്ടിഹള്ളി സ്വദേശിയായ പ്രജ്വലിനെയാണ് അമ്മാവൻ (അച്ഛന്റെ സഹോദരൻ) ഉൾപ്പെടെയുള്ള നാലംഗ സംഘം മരത്തടികൾ കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്. ന്യൂ ബൈയപ്പനഹള്ളിയിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനു പിന്നിൽ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. തന്റെ അനന്തരവൾ കൂടിയായ ഒമ്പതാം ക്ലാസുകാരിയെ പ്രജ്വൽ ഫോൺ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. ‘ഐ ലവ് യു’ എന്നെഴുതിയ സന്ദേശങ്ങളും പ്രജ്വൽ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും തനിക്ക് അനുകൂലമായി പ്രതികരിക്കാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു.…
Read MoreMonth: July 2022
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി എംഎൽഎമാർ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് മാറി
ബെംഗളൂരു: ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക ബിജെപി എംഎൽഎമാരെ ശനിയാഴ്ച വൈകീട്ട് സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. പാർട്ടി ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെത്തുടർന്ന്, ബിജെപി ചീഫ് വിപ്പ് എം സതീഷ് റെഡ്ഡി 121 എംഎൽഎമാരോട് തിങ്കളാഴ്ച രാവിലെ വരെ വിധാന സൗധയിലേക്ക് വോട്ട് ചെയ്യാൻ പോകുന്നത് വരെ ഹോട്ടലിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹിയിൽ പരിശീലനം നേടിയ മൂന്ന് പേർ ഞായറാഴ്ച വോട്ടിംഗുമായി ബന്ധപ്പെട്ട് മൂന്ന് മോക്ക് ഡ്രില്ലുകൾ നടത്തും. മോക്ക് ഡ്രില്ലിൽ പങ്കെടുത്ത ശേഷം സമീപ മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് വീടുകളിലേക്ക് മടങ്ങാനും തിങ്കളാഴ്ച…
Read Moreകുരങ്ങുപനി: കർണാടക ജാഗ്രതയിൽ
ബെംഗളൂരു: അയൽ സംസ്ഥാനമായ കേരളത്തിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് അതീവജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ. കേരളവുമായുള്ള കർണാടക അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ ഇതുവരെ കുരങ്ങുപനി ബാധിച്ചിട്ടില്ലെന്ന് ബിബിഎംപി ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് സ്ഥിരീകരിച്ചു. യുഎഇയിൽ രോഗം ബാധിച്ച് കേരളത്തിലേക്ക് പോയ ഒരു യുവാവിനാണ് കേരളത്തിൽ രോഗം ബാധിച്ചത്. കർണാടകയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റൈൻ ചെയ്യാൻ ഐസൊലേഷൻ ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക ഉപദേശക…
Read Moreകർണാടക ക്രിക്കറ്റ് അസോസിയേഷൻ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു
ബെംഗളൂരു: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ‘മഹാരാജ ട്രോഫി ടി20’ എന്ന പേരിൽ പുതിയ ടി20 ടൂർണമെന്റ് ആരംഭിച്ചു. കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ കെഎസ്‌സിഎയുടെ മുൻ പ്രസിഡന്റും മൈസൂർ മഹാരാജുമായ അന്തരിച്ച ശ്രീകണ്ഠദത്ത നരസിംഹരാജ വാദിയാരുടെ സ്മരണയ്ക്കായാണ് മഹാരാജ ട്രോഫി കെഎസ്‌സിഎ ടി 20 ആരംഭിച്ചത് . ഓഗസ്റ്റ് 7 മുതൽ 26 വരെ മൈസൂരിലാണ് ടൂർണമെന്റ് നടക്കുക. ചിന്നസ്വാമി അവതരിപ്പിച്ച ചടങ്ങിൽ കെഎസ്‌സിഎ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി സന്തോഷ് മേനോൻ, കെഎസ്‌ഐ ട്രഷറർ വിനയ് മൃത്യുഞ്ജയ എന്നിവർ ടൂർണമെന്റിന്റെ അഭിമാനകരമായ ട്രോഫിയും…
Read Moreപകുതി വിലയ്ക്ക് ടിക്കറ്റ്, സിനിമാ സംഘടനകളുടെ യോഗത്തിൽ നിർണ്ണായക തീരുമാനം
കൊച്ചി : പ്രതിസന്ധിയിലായ മലയാളസിനിമയെ രക്ഷപ്പെടുത്താൻ കൂടിയാലോചനകളുമായി സിനിമാ സംഘടനകളുടെ യോഗം. താരതമ്യേന പ്രേക്ഷകർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പകുതിനിരക്കിൽ ടിക്കറ്റ് നൽകുന്ന ഫ്ലെക്സി ടിക്കറ്റ് നടപ്പാക്കുന്നത് കൂടുതൽ കാര്യങ്ങൾ നടപ്പാക്കാൻ ആലോചനകളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയായി. സിനിമാരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ സംഘടനകളിലെ അംഗങ്ങളെ ചേർത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. താരപ്രതിഫലത്തിലും താരങ്ങളുടെ കരാർലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കാനും. പുതിയ റിലീസ് സിനിമകൾ ടെലഗ്രാം പോലുള്ള ആപ്പുകളിൽ വരുന്നതിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി യോഗത്തിനു ശേഷം ഫിലിം ചെംബർ…
Read Moreരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ, വിജയ പ്രതീക്ഷയിൽ എൻഡിഎ
ന്യൂഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ദ്രൗപദി മുര്‍മു വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എൻഡിഎ. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും അവസാന വട്ട കൂടിക്കാഴ്ചകളിലാണ്. ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചു. ശിവസേന, ജെ.എം.എം,എസ്.ബിഎസ്.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ…
Read Moreസർക്കാർ ഓഫീസുകളിലെ ഫോട്ടോ, വീഡിയോ വിലക്ക് പിൻവലിച്ചു
ബെംഗളൂരു: സർക്കാർ ഓഫീസുകളിൽ ഫോട്ടോ എടുക്കാനോ വീഡിയോ ഷൂട്ട് ചെയ്യാനോ പാടില്ലെന്ന ഉത്തരവ് ഇറക്കിയതിനു പിന്നാലെ സർക്കാർ ഇത് പിൻവലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് ഉത്തരവ് പൊതുഭരണ വകുപ്പ് പിൻവലിച്ചത്. ഇങ്ങനെ ഒരു ഉത്തരവ് തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സർക്കാരിന് ഒന്നും മറച്ചു വയ്ക്കാൻ ഇല്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. അഴിമതി മറച്ചു വയ്ക്കാൻ ആണ് ഈ നേതാവ് ഉത്തരവിറക്കിയതെന്ന് ആരോപിച്ച് പ്രതിപക്ഷ സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. എന്നാൽ സർക്കാർ ഓഫീസുകളിൽ വനിതാ ജീവനക്കാരുടെയും മറ്റും ചിത്രങ്ങൾ…
Read Moreഒ. പനീർശെൽവത്തിന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ : കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ചെന്നൈയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പനീര്‍ശെല്‍വം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശംസിച്ചു.
Read Moreസമ്പന്നവരെ തേടി പിടിച്ചുള്ള കൊള്ള, നാലംഗ സംഘം അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു നഗരത്തിലെ സമ്പന്നരെയും വ്യവസായികളെയും കൊള്ളയടിക്കാന്‍ പദ്ധതിയിട്ട നാല് പേരെ ബന്തര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശി അനീഷ് അഷ്‌റഫ് മായ , ബജ്‌പെയിലെ ഷെയ്ഖ് മുഹമ്മദ് ഹാരിസ് ജിഗര്‍ , കസബ ബെങ്കരയിലെ മുഹമ്മദ് കൈസ്, കുദ്രോളിയിലെ മുഹമ്മദ് കാമില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ചോട്ടുവും അബ്ദുള്‍ ഖാദറും ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മസ്ജിദിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ബന്തര്‍ പോലീസ് പിടികൂടുകയായിരുന്നു. സംഘത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടികൂടി. രണ്ട്…
Read Moreബെംഗളൂരു മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 5 ലക്ഷം കടന്നു
ബെംഗളൂരു: കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി നമ്മ മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 5 ലക്ഷം കടന്നു. പ്രതിസന്ധി രൂക്ഷമായതോടെ നിർത്തിവച്ച സർവീസ് കഴിഞ്ഞ സെപ്റ്റംബർ മുതൽ ആണ് പുനർ ആരംഭിച്ചത്. സാധാരണയായി തിങ്കൾ, വെള്ളി ദിവസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉണ്ടാവുന്നത്. എന്നാൽ പ്രതിസന്ധിക്ക് ശേഷം പലരും സ്വകാര്യ വാഹനത്തിൽ യാത്ര ആക്കിയത് മെട്രോയിലെ യാത്രക്കാരുടെ എണ്ണം വളരെ കുറച്ചായിരുന്നു. ഒപ്പം ടക്കികൾ എല്ലം വീട്ടിൽ ഇരുന്നുള്ള ജോലിയും ആയിരുന്നു. ബിഎംആർസിഎൽ ചീഫ് പിആർഒ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു.
Read More