രാജ്യാന്തര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ വരും

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ വരുന്നു.

വിമാനത്താവളം റൂട്ടിൽ അടുത്ത മാസത്തോടെ വൈദ്യുത ബസുകൾ ഇറക്കാനാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ലക്ഷ്യമിടുന്നത്. വോൾവോ ബസുകൾ നഷ്ടത്തിലാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

വർഷങ്ങളായി തുടരുന്ന വോൾവോ ബസ് സർവീസ് ബി.എം.ടി.സി.ക്ക് ബാധ്യതയാണ്. വൈദ്യുത ബസുകൾ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം കോർപ്പറേഷന്റെ പ്രവർത്തന ചെലവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ബി.എം.ടി.സി. യുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ബസുകൾ ഇറക്കുന്നത്.

നഗരത്തിൽ വോൾവോ ബസുകൾക്ക് പകരം പുതിയ 320 എ.സി. വൈദ്യുതി ബസുകളാണ് ബി.എം.ടി.സി. പുറത്തിറക്കുന്നത്.

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗതത്തിലേക്കുള്ള മാറ്റം അടയാളപ്പെടുത്തുന്നതാകും ഈ ബസുകൾ. അശോക് ലെയ്‌ലാൻഡാണ് വൈദ്യുത ബസുകൾ ലഭ്യമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts