റോഡ് വികസനത്തിനുള്ള ഫണ്ട് ദുരുപയോഗം ചെയ്തതായി ഇ.ഡിയ്ക്ക് പരാതി നൽകി ബി.ജെ.പി. നേതാവ്

ബെംഗളൂരു : ബെംഗളൂരുവിൽ റോഡ് വികസനത്തിനായി അനുവദിച്ച 46,300 കോടി രൂപ ദുരുപയോഗം ചെയ്തതായി പരാതി. ബി.ജെ.പി. നേതാവും കർണാടക അഴിമതിവിരുദ്ധ ഫോറം പ്രസിഡന്റുമായ എൻ.ആർ. രമേഷ് ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പരാതി നൽകിയത്.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിനും 18 മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേയാണ് പരാതി.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

2013-നും 2023-നും ഇടയിൽ ബി.ബി.എം.പി.ക്ക് റോഡ് വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചതാണ് പണമെന്ന് പരാതിയിൽ പറഞ്ഞു.

അഴിമതി, പണമുണ്ടായിട്ടും റോഡുകളുടെ മോശം അവസ്ഥ എന്നിവയുടെ പേരിൽ ബി.ബി.എം.പി.യുടെ റോഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്‌മെന്റ് ആൻഡ് പ്രോജക്ടിനെയാണ് പരാതിയിൽ പ്രധാനമായും കുറ്റപ്പെടുത്തുന്നത്.

അഴിമതി, വഞ്ചന, അധികാര ദുർവിനിയോഗം, സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് അന്വേഷിക്കണമെന്ന് ഇ.ഡി.ക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts