പണമെടുക്കാൻ സാധിച്ചില്ല, മോഷ്ടാക്കൾ എടിഎം മെഷീൻ തോട്ടിൽ ഉപേക്ഷിച്ചു

ബെംഗളൂരു: എടിഎമ്മില്‍ നിന്ന് പണം അപഹരിക്കാൻ മോഷ്ടാക്കളുടെ ശ്രമം.

തിങ്കളാഴ്ച അത്തിബെലെ പോലീസ് സ്‌റ്റേഷന് പരിധിയിലെ വദ്ദാർ പാളയയില്‍ ആണ് സംഭവം.

രാവിലെ കനറാ ബാങ്ക് എടിഎമ്മില്‍ എത്തിയ രണ്ട് അക്രമികള്‍ എടിഎമ്മിലെ പണം അപഹരിക്കാൻ ശ്രമിച്ചു.

എന്നാല്‍, അത് സാധ്യമാകാതെ വന്നപ്പോള്‍ എടിഎം മെഷീൻ കൊണ്ടുപോയി.

പ്രദേശത്തെ സിസി ക്യാമറയിലാണ് ഇതിന്റെ ദൃശ്യം പതിഞ്ഞത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

യന്ത്രവുമായി സ്ഥലം വിട്ട മോഷ്ടാക്കള്‍ തിരക്ക് കുറവായ മഞ്ചനഹള്ളിക്ക് സമീപത്തെ നീലഗിരി തോപ്പില്‍ എത്തി ആക്‌സില്‍ ബ്ലേഡില്‍ നിന്ന് യന്ത്രം മുറിച്ച്‌ പണമെടുക്കാൻ ശ്രമിച്ചെങ്കിലും. പക്ഷേ പരാജയപ്പെട്ടു.

ഇതിനിടെ രാവിലെ ഗതാഗതം തുടങ്ങിയതോടെ ഇവർ ഭയന്ന് യന്ത്രം അവിടെ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

എടിഎം മെഷീനില്‍ 10 ലക്ഷത്തിലധികം രൂപ ഉണ്ടായിരുന്നതായാണ് ബാങ്ക് നല്‍കുന്ന വിവരം.

വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ അത്തിബെലെ പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ശേഖരിക്കുന്നതിനായി കിയോസ്കിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും

പ്രതികളുടെ നീക്കങ്ങള്‍ കണ്ടെത്താൻ ചുറ്റുമുള്ള സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്.

സംഭവത്തില്‍ തമിഴ്നാട്ടിലെ ഒരു സംഘത്തിൻ്റെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts