അപ്പാർട്‌മെന്റിൽ അസം യുവതിയുടെ കൊലപാതകം: ആരവിനെ തേടി കണ്ണൂർ എത്തിയെങ്കിലും കണ്ടെത്താനായില്ല

ബെംഗളൂരു : അസം സ്വദേശിയായ യുവതി ബെംഗളൂരുവിലെ സർവീസ് അപ്പാർട്‌മെന്റിൽ കൊല്ലപ്പെട്ട കേസിൽ ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കി.

കണ്ണൂർ തോട്ടട കക്കാരക്കൽ ആരവ് ഹനോയി (21)യെയാണ് പോലീസ് തിരയുന്നത്. കണ്ണൂരിൽ ആരവിന്റെ വീട്ടിലെത്തിയ ബെംഗളൂരു പോലീസ് ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യും രണ്ട് പോലീസുകാരും ഉൾപ്പെടെയുള്ള സംഘം ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് കിഴുന്നയിൽ എത്തിയത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ചക്കരക്കല്ലിലെ ആരവിന്റെ ബന്ധുവീട്ടിൽ ചെന്ന് അവിടന്നും വിവരങ്ങൾ ശേഖരിച്ചു.

ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായി സംശയമുണ്ട്.

പോലീസിന്റെ രണ്ട് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

അസം ഗുവാഹാട്ടി കൈലാഷ് നഗർ സ്വദേശി മായാ ഗൊഗൊയിയെ(19) ചൊവ്വാഴ്ച രാവിലെയാണ് ഇന്ദിരാ നഗർ സെക്കൻഡ് സ്‌റ്റേജിലെ റോയൽ ലിവിങ്‌സ് എന്ന സർവീസ് അപ്പാർട്ട്‌മെന്റിൽ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയത്.

ആരവ് രണ്ട് ദിവസം മൃതദേഹത്തോടൊപ്പം മുറിയിൽ കഴിഞ്ഞതായാണ് പോലീസ് നിഗമനം.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

നവംബർ 23-നാണ് ഇരുവരും അപ്പാർട്ട്‌മെന്റിൽ മുറിയെടുത്തത്.

അന്നു രാത്രിയോ പിറ്റേന്ന് പുലർച്ചയോ കൊലപാതകം നടന്നിരിക്കാമെന്നാണ് കരുതുന്നത്. 26-ന് രാവിലെയാണ് ഇയാൾ പുറത്തുപോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts