എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: തൃശൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.

ആമ്പല്ലൂർ സ്വദേശി ഡെയ്സണ്‍ തോമസ് (35) ആണ് പിടിയിലായത്.

ചാലക്കുടി ബസ് സ്റ്റാന്‍റിന് സമീപത്ത് 16 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്.

തൃശൂർ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പോലീസും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

ബെംഗളൂരുവില്‍ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രൊഫഷണല്‍ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു ഡെയ്സണ്‍.

പിടിയിലായ ഡെയ്സണെതിരെ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയില്‍ ബാർ ജീവനക്കാരനെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസും വീടിനു മുന്നിലൂടെ സൈക്കിളില്‍ യാത്ര ചെയ്തിരുന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസുമുണ്ട്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ഇതോടൊപ്പം പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയില്‍ കവർച്ചയ്ക്ക് ഒരുങ്ങവേ പിടിയിലായ കേസും നിലവിലുണ്ട്.

ഡെയ്സണില്‍ നിന്നും പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ ഏകദേശം അരലക്ഷത്തോളം രൂപ വില വരും.

നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ഡെയ്സണില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും ഈ ശൃംഖലയെ കുറിച്ച്‌ ജില്ലാ ലഹരി വിരുദ്ധസേന കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ, തൃശൂർ റൂറല്‍ നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ഉല്ലാസ്കുമാർ എം എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

പ്രതിയെ പിടികൂടാനും മയക്കുമരുന്ന് കണ്ടെത്താനും ചാലക്കുടി ഇൻസ്പെക്ടർ എം കെ സജീവ്, സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, സബ് ഇൻസ്പെക്ടർമാരായ ജോഫി ജോസ്, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വിശ്വനാഥൻ കെ കെ, സില്‍ജോ വി യു, റെജി എ യു, ബിനു എം ജെ, ഷിജോ തോമസ്, സുരേഷ് കുമാർ സി ആർ, ടെസി കെ ടി, പ്രദീപ് പി ഡി, ബിനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts