ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നഗരങ്ങളിൽ ഭരണഘടനയുടെ ആമുഖ മാതൃക സ്ഥാപിക്കുന്നു

ബെംഗളൂരു : കർണാടകത്തിലെ 11 നഗരങ്ങളിൽ ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃക സ്ഥാപിക്കുന്നു. ഭരണഘടനയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണിത്.

പത്തടി ഉയരത്തിലും ആറടി വീതിയിലും ഗ്രാനൈറ്റിലാണ് അക്ഷരങ്ങൾ കൊത്തി‌യെടുക്കുക. ഇതിൽ കന്നഡയും ഇംഗ്ലീഷുമുണ്ടാകും.

ബെംഗളൂരുവിലെ നിർമാണം 50 ലക്ഷം രൂപ ചെലവിലായിരിക്കും.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

മറ്റ് നഗരങ്ങളിൽ 25 ലക്ഷം രൂപവീതം ചെലവിടും.

ബെംഗളൂരുവിനു പുറമെ മൈസൂരു, മംഗളൂരു, കലബുറഗി, തുംകൂരു, ബുബ്ബള്ളി, ദാവണഗെരെ, ബെലഗാവി, ബല്ലാരി, ശിവമോഗ, വിജയനഗര എന്നിവിടങ്ങളിലാണ് മാതൃക സ്ഥാപിക്കുക. നഗരങ്ങളിലെ പ്രധാന പാർക്കിലായിരിക്കുമിത്.

വരുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഉദ്ഘാടനം ചെയ്യാനാണ് സാമൂഹിക ക്ഷേമവകുപ്പ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts