സമ്പന്നവരെ തേടി പിടിച്ചുള്ള കൊള്ള, നാലംഗ സംഘം അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ സമ്പന്നരെയും വ്യവസായികളെയും കൊള്ളയടിക്കാന്‍ പദ്ധതിയിട്ട നാല് പേരെ ബന്തര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കുദ്രോളി സ്വദേശി അനീഷ് അഷ്‌റഫ് മായ , ബജ്‌പെയിലെ ഷെയ്ഖ് മുഹമ്മദ് ഹാരിസ് ജിഗര്‍ , കസബ ബെങ്കരയിലെ മുഹമ്മദ് കൈസ്, കുദ്രോളിയിലെ മുഹമ്മദ് കാമില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ചോട്ടുവും അബ്ദുള്‍ ഖാദറും ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മസ്ജിദിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ബന്തര്‍ പോലീസ് പിടികൂടുകയായിരുന്നു. സംഘത്തില്‍ നിന്ന് മാരകായുധങ്ങള്‍ പിടികൂടി. രണ്ട് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

പോലീസ് പിടിയിലായവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കഞ്ചാവ് കഴിച്ചതായി സ്ഥിരീകരിച്ചു. ബന്തര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts