പ്രണയബന്ധം അവസാനിപ്പിച്ചു, യുവാവ് കാമുകിയെ കൊലപ്പെടുത്തി 

ബെംഗളൂരു: പ്രണയ ബന്ധം അവസാനിപ്പിച്ചതിന്‍റെ പേരില്‍ കാമുകന്‍ തന്‍റെ മുന്‍ കാമുകിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം യുവാവ് തന്‍റെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം അരങ്ങേറിയത്. മനോജ് എന്ന യുവാവാണ് തന്‍റെ മുന്‍ കാമുകിയെ കൊലപ്പെടുത്തിയത്. നിരവധി വര്‍ഷങ്ങള്‍ മനോജ് യുവതിയുമായി അടുപ്പത്തില്‍ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. അവര്‍ പരസ്‌പരം വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതിയുടെ കുടുംബം പ്രണയബന്ധം അറിഞ്ഞതോടുകൂടി പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. മനോജിനെ യുവതി വിവാഹം…

Read More

പ്രണയാഭ്യർത്ഥന നടത്തിയ കൗമാരക്കാരനെ കൊലപ്പെടുത്തി ബന്ധുക്കൾ

ബെംഗളൂരു: ബൈയപ്പനഹള്ളിയിൽ സ്‌കൂൾ വിദ്യാർഥിനിയോടെ പ്രണയാഭ്യർത്ഥന സന്ദേശം അയച്ച 17 വയസ്സുകാരനെ ബന്ധുക്കൾ കൊലപ്പെടുത്തി. നാഗഷെട്ടിഹള്ളി സ്വദേശിയായ പ്രജ്വലിനെയാണ് അമ്മാവൻ (അച്ഛന്റെ സഹോദരൻ) ഉൾപ്പെടെയുള്ള നാലംഗ സംഘം മരത്തടികൾ കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്. ന്യൂ ബൈയപ്പനഹള്ളിയിലെ സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനു പിന്നിൽ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. തന്റെ അനന്തരവൾ കൂടിയായ ഒമ്പതാം ക്ലാസുകാരിയെ പ്രജ്വൽ ഫോൺ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. ‘ഐ ലവ് യു’ എന്നെഴുതിയ സന്ദേശങ്ങളും പ്രജ്വൽ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും തനിക്ക് അനുകൂലമായി പ്രതികരിക്കാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു.…

Read More
Click Here to Follow Us