ബെംഗളൂരു -മൈസൂരു പാതയിൽ വാഹനാപകടത്തിൽ മൂന്നുമരണം

ബെംഗളൂരു : ബെംഗളൂരു – മൈസൂരു പാതയിൽ കാർ നിയന്ത്രണം വിട്ട് എതിരേവന്ന ബസുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.

കാറിലുണ്ടായിരുന്ന ബെംഗളൂരു ശിവാജിനഗർ സ്വദേശികളായ ലിയാഖത് (50), അസ്മ (38), നൂർ (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ രാമനഗര സംഗബസവനദൊഡ്ഡിക്ക് സമീപത്തായിരുന്നു അപകടം.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

മൈസൂരുവിൽ കുടുംബ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മൂന്നുപേരും.

നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച ശേഷം മറികടന്ന് എതിരേ വന്ന കർണാടക ആർ.ടി.സി. ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ലിയാഖത്തും നൂറും അപകട സ്ഥലത്തും അസ്മ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായി തകർന്നു.

രാമനഗര പോലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് പാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts