ഡോക്ടറുടെ വേഷത്തിൽ എത്തി തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി 

ബെംഗളൂരു: കലബുര്‍ഗി ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ വേഷത്തിലെത്തി തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെി 36 മണിക്കൂറിനകം വീണ്ടെടുത്ത് പോലീസ്.

ഡോക്ടറുടേയും നഴ്‌സിന്റേയും വേഷത്തില്‍ എത്തിയ രണ്ട് യുവതികളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളാണ് നിര്‍ണ്ണായകമായത്.

തിങ്കളാഴ്ച ഉച്ചയോടെ അടിയന്തര ചികിത്സ വേണമെന്ന് പറഞ്ഞാണ് അമ്മ കസ്തൂരിയുടെ അടുത്ത് നിന്നും കുഞ്ഞിനെ എടുത്തു കൊണ്ടു പോയത്.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

ഡോക്ടറുടേയും നഴ്‌സിന്റേയും വേഷത്തിലായതിനാല്‍ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ ഏറെ നേരമായിട്ടും വിവരം ലഭിക്കാതെ ആയതോടെയാണ് രക്ഷിതാക്കള്‍ തിരക്കിയത്.

തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുഞ്ഞിനെ കടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

വിവരം അറിഞ്ഞതോടെ നാല് സംഘങ്ങളായി തിരിഞ്ഞാണ് കര്‍ണ്ണാടക പോലീസ് അന്വേഷണം നടത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൈറൂണ്‍ എന്ന സ്ത്രീയുടെ വീട്ടില്‍ നിന്ന് പോലീസ് കുഞ്ഞിനെ കണ്ടെത്തി.

50000 രൂപ നല്‍കി ഉമേര, ഫാത്തിമ, നസ്‌റിന്‍ എന്നിവരില്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്ന് കൈറൂണ്‍ മൊഴി നല്‍കി. ഇതോടെ ഇവര്‍ മൂന്നു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്ന സംശയത്തിലാണ് പൊലീസ്.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

പോലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തി അമ്മക്ക് കുഞ്ഞിനെ കൈമാറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
[masterslider id="10"]

Related posts