ബെംഗളൂരു: മറിഞ്ഞ ലോറിയിൽ നിന്നുള്ള മരത്തടികൾ വീണു 23 കാരനായ പിൻ സീറ്റ് യാത്രികൻ മരിച്ചതായി കാമാക്ഷിപാളയ ട്രാഫിക് പോലീസ് അറിയിച്ചു. നാഗർഭാവി മേൽപ്പാലത്തിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. എൻ മുഖേഷ് സ്വന്തം നാടായ തിരുവണ്ണാമലൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ച് പുലർച്ചെ 4.30 ഓടെ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് ഭാര്യയുടെ സഹോദരൻ ഡേവിഡ് (26) ആണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയത്. ടിവിഎസ് സ്കൂട്ടിയിൽ (കെഎ 41 സി 8129) ഇരുവരും ലഗ്ഗെരെയിലുള്ള മുകേഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. …
Read MoreMonth: July 2022
കാമുകിയുടെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബെംഗളൂരു: കാമുകിയുടെ വെട്ടിയെടുത്ത തലയുമായി വിവാഹിതനായ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച കുഡ്ലിഡി പൂജാരഹള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കു കിടന്നുറങ്ങുകയായിരുന്ന ബി എസ് ഇ നഴ്സിംഗ് വിദ്യാർത്ഥിനി നിർമ്മലയുടെ 21 തല വാൾ കൊണ്ട് വെട്ടിയെടുത്ത ശേഷമാണ് ട്രക്ക് ഡ്രൈവർ ആയ ഭോജരാജ് ബസവരാജ് 23 കീഴടങ്ങിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ നിർമ്മലയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് 4 മാസം മുൻപ് ഭോജരാജ് മറ്റൊരുവിവാഹം കഴിച്ചു. നിർമല തുടർന്ന് മറ്റൊരു പ്രണയബന്ധത്തിലാണെന്ന് സംശയിച്ചാണ് ഭോജരാജ്…
Read Moreഎംജി റോഡ് സ്റ്റേഷനിൽ 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ച് ആദ്യമായി നമ്മ മെട്രോ
ബെംഗളൂരു: 5G നെറ്റ്‌വർക്ക് പരീക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൗകര്യമായി നമ്മ മെട്രോ മാറി. തുടർന്ന് എംജി റോഡ് മെട്രോ സ്‌റ്റേഷനിലെ ഒരു പദ്ധതി ആശാവഹമായ മികച്ച ഫലങ്ങൾ നൽകിയെന്ന് ഉദ്യോഗസ്ഥർ പ്രസ്താവിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പൈലറ്റ് പ്രോജക്റ്റിന് കീഴിൽ ഏറ്റെടുത്ത ഈ സംരംഭം പരീക്ഷണത്തിനായി എംജി റോഡ് മെട്രോ സ്റ്റേഷൻ തിരഞ്ഞെടുക്കുകയായിരുന്നു. സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള 5G നെറ്റ്‌വർക്ക് 200 മീറ്റർ ചുറ്റളവ് വരെ ഉൾക്കൊള്ളുന്നുവെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഒരു പ്രസ്താവനയിൽ പറഞ്ഞു. പ്രാഥമിക…
Read Moreബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ബെംഗളൂരു: അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നഗരത്തിൽ 8 സെന്റിമീറ്റർ (82.6 മില്ലിമീറ്റർ) മഴ ലഭിച്ചു, പരമാവധി താപനില 30.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ചൂടും ഈർപ്പവും കൂടിയതാണ് കനത്ത മഴയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിൽ നൽകിയ യെല്ലോ അലർട്ടിന്റെ അർത്ഥം അപകടമൊന്നുമില്ലെന്നും എന്നാൽ ഏഴ് സെന്റീമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സൂചനയാണെന്നും അധികൃതർ…
Read Moreനിതി ആയോഗിന്റെ ഇന്നൊവേഷൻ സൂചികയിൽ മൂന്നാം തവണയും കർണാടക ഒന്നാമത്
ബെംഗളൂരു: നിതി ആയോഗിന്റെ മൂന്നാം ഇന്നൊവേഷൻ സൂചികയിൽ കർണാടക, തെലങ്കാന, ഹരിയാന എന്നി സംസ്ഥാനങ്ങൾ പ്രധാന സംസ്ഥാനങ്ങളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി. നിതി ആയോഗിന്റെ ഇന്ത്യ ഇന്നൊവേഷൻ സൂചിക 2021 ഉപ-ദേശീയ തലത്തിൽ നവീകരണ ശേഷിയും ആവാസവ്യവസ്ഥയുമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറിയാണ് സൂചിക പുറത്തിറക്കിയത്. തുടർച്ചയായ മൂന്നാം വർഷവും കർണാടകയാണ് സൂചികയിൽ ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ #ഇന്ത്യ ഇന്നൊവേഷൻ ഇൻഡക്‌സ് 2021-ൽ കർണാടക ഒന്നാമതെത്തിയത് ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ ദർശനാത്മകമായ നേതൃത്വത്തിന്റെ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (22-07-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 1562 റിപ്പോർട്ട് ചെയ്തു. 1107 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 4.67% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1107 ആകെ ഡിസ്ചാര്‍ജ് : 3944551 ഇന്നത്തെ കേസുകള്‍ : 1562 ആകെ ആക്റ്റീവ് കേസുകള്‍ : 8488 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40090 ആകെ പോസിറ്റീവ് കേസുകള്‍ :…
Read Moreയെദ്യൂരപ്പക്കെതിരെ അഴിമതികേസ്, ക്രിമിനൽ നടപടിക്കെതിരെ സുപ്രീം കോടതി സ്റ്റേ
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പിനെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനൽ നടപടികൾക്ക് സുപ്രീം കോടതിയുടെ താൽക്കാലിക സ്‌റ്റേ അനുവദിച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു. 2006-07 കാലത്തെ അനധികൃത ഭൂമി വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് യെദിയൂരപ്പ സുപ്രീം കോടതിയെ സമീപിച്ചത്. 2013ൽ ആണ് യെദിയൂരപ്പക്കെതിരെ എഫ്‌ഐആർ ചുമത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പരാതിയിൻമേലായിരുന്നു എഫ്‌ഐആർ. കർണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് പാർക്ക് വികസനത്തിനായി ദേവരഭീഷണഹള്ളിയിലും ബെലൻദൂരത്തിലുള്ള ഭൂമി അനധികൃതമായി അനുവദിച്ചു…
Read Moreതനിക്ക് പകരം മകൻ വിജേന്ദ്ര, പ്രഖ്യാപനവുമായി യെദ്യൂരപ്പ
ബെംഗളൂരു; മകന്‍ ബിവൈ വിജേന്ദ്രയെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ബി എസ് യെദ്യൂരപ്പ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ ശിക്കാരിപുരയില്‍ നിന്നും തനിക്ക് പകരം വിജേന്ദ്ര മത്സരിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. വിജേന്ദ്രയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ബി ജെ പി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കര്‍ണാടക. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് മുതല്‍ നേതൃത്വവുമായി അതൃപ്തിയിലാണ് യെദ്യൂരപ്പയെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.…
Read Moreകേരളത്തിലേക്ക് എത്തുന്ന കറി പൊടികളിൽ കലർത്തുന്നത് മാരക വിഷവസ്തുക്കൾ
ചെന്നൈ : കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കരിപ്പൊടികളിൽ വിഷം ചേർത്തതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെളിപ്പെടുത്തൽ. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് ഇവർ സമ്മതിച്ചു. എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് കറിപ്പൊടികളിൽ ചേർക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. എത്തിയോണിലെ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം, തലവേദന, തളർച്ച, പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. സന്ധിവാതത്തിനും ഇത് കാരണമാകാം. കാഴ്ചയും ഓർമശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞൾപ്പൊടിയുടെ…
Read Moreആർആർആർ ഇനി ജപ്പാനിലും, റിലീസ് തിയ്യതി പുറത്ത് വിട്ടു
രാജമൗലിയുടെ 2022 ലെ മള്‍ട്ടി-സ്റ്റാറര്‍ ഹിറ്റ് ചിത്രം ആർആർആർ ജപ്പാനിലെ തിയേറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആർആർആർ 2022 ഒക്ടോബര്‍ 21 ന് ജപ്പാനില്‍ റിലീസ് ചെയ്യും. ” ചിത്രം ജപ്പാനില്‍ 2022 ഒക്‌ടോബര്‍ 21ന് റിലീസ് ചെയ്യുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്,” ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2022 മാര്‍ച്ചില്‍ റിലീസ് ചെയ്ത പാന്‍-ഇന്ത്യ ചിത്രം സകല റെക്കോര്‍ഡുകളും തകര്‍ത്ത് ആഗോള ബോക്‌സ് ഓഫീസില്‍ 1,000…
Read More