ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) വൈറ്റ് ടോപ്പിംഗ് ജോലികൾ കാരണം ഓൾഡ് മദ്രാസ് റോഡ്, ഹലാസുരു, ഇന്ദിരാനഗർ, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ ചില റൂട്ടുകളിൽ ഗതാഗതം വഴിതിരിച്ചുവിട്ടതായി ജൂലൈ 21 വ്യാഴാഴ്ച ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. ഓൾഡ് മദ്രാസ് റോഡിലെ കെൻസിംഗ്ടൺ ഓവൽ റോഡ് ജംഗ്ഷനും ആഞ്ജനേയ ക്ഷേത്രം ജംഗ്ഷനും ഇടയിലുള്ള പാത ജൂലൈ 21 മുതൽ താൽക്കാലികമായി അടയ്ക്കും. ഹലാസുരു, ബെംഗളൂരു ട്രാഫിക് പോലീസ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുഗമമായ വാഹന ഗതാഗതത്തിന് ബദൽ…
Read MoreMonth: July 2022
വേർപിരിഞ്ഞ പങ്കാളിയെ അതിഥിയായി കണക്കാക്കണം ; മദ്രാസ് ഹൈക്കോടതി
ചെന്നൈ : വിവാഹബന്ധം വേർപെടുത്തിയ ഭർത്താവ് മക്കളെ കാണാനെത്തുമ്പോൾ അതിഥിയായി കണക്കാക്കണമെന്ന് ഭാര്യയോട് മദ്രാസ് ഹൈക്കോടതി നിർദ്ദേശം. പങ്കാളികൾ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തിൽ പ്രകടമാവരുതെന്ന് കോടതിയുടെ നിർദ്ദേശം. പങ്കാളികളിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് കുട്ടികളോട് മോശമായി പറയുന്നതും വിദ്വേഷം ജനിപ്പിക്കുന്നതും കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി വിധിന്യായത്തിൽ വ്യക്തമാക്കി. അച്ഛനമ്മമാർ തമ്മിലുള്ള സ്നേഹനിർഭരമായ ബന്ധം കുട്ടിയുടെ അവകാശമാണെന്ന് കോടതി വിലയിരുത്തി. ചെന്നൈയിലെ പാർപ്പിടസമുച്ചയത്തിൽ അമ്മയോടൊപ്പം കഴിയുന്ന മക്കളെ ആഴ്ചയിൽ രണ്ടുദിവസം വൈകുന്നേരങ്ങളിൽ സന്ദർശിക്കാൻ അതേ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന്…
Read Moreസോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രി ആവാം, വിവാദ പരാമർശത്തെ ന്യായീകരിച്ച് ശിവകുമാർ
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ രമേഷ് കുമാറിന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍രമേഷ് കുമാറിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് പാർട്ടി അധ്യക്ഷൻ ഡി.കെ ശിവകുമാർ. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രിമാർ ആകാമെന്നും അവർ ത്യാഗങ്ങൾ സഹിച്ചുവെന്നുമാണ് രമേശിന്റെ പ്രസ്താവനയെന്നും എം.എൽ.എ.യുടെ പരാമർശം തെറ്റിദ്ധരിക്കപെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു വെന്ന് ഡി .കെ ശിവകുമാർ പറഞ്ഞു. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ അപലപിച്ചുളള പ്രതിഷേധത്തിനിടെയായിരുന്നു രമേശ് കുമാറിന്റെ പരാമർശം.
Read Moreകർണാടക മലയാളി കോൺഗ്രസ് തെരഞ്ഞെടുപ്പ് നാളെ
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന ജനറൽ ബോഡി യോഗവും പുതിയ സംസ്‌ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തിരഞ്ഞെടുപ്പും 2022 ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സംസ്ഥാന പ്രസിഡന്റ് സുനിൽതോമസ്സ് മണ്ണിലിന്റെ അധ്യക്ഷതയിൽ ബി ടി എം എസ് ജി പാളയ ക്രിസ്ത വിദ്യാലയത്തിൽ വച്ച് നടക്കും. സംസ്ഥാന ഭാരവാഹികളാകുവാൻ കെ എം സി നിയമാവലി അനുസരിച്ചു നേരത്തെ നോമിനേഷനുകൾ സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത് . വരണാധികാരിയായ ജോസ് ലോറെൻസ് തിരഞ്ഞെടുപ്പ് നടപടികൾ നടത്തും . പ്രസ്തുത യോഗത്തിൽ ക്ര്യത്യസമയത്തു…
Read Moreലോകത്തിലെ പ്രായം കൂടിയ ഭീമൻ പാണ്ട ഓർമയായി
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭീമൻ പാണ്ട ആൻ ആൻ ഓർമയായി. 35 വയസ്സായിരുന്നു ആൻ എന്ന പാണ്ടയുടെ പ്രായം. ഉയർന്ന രക്തസമ്മർദം മൂലം തളർച്ചയിലായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആനിന്റെ ആരോഗ്യനില മോശമായിരുന്നു. 2016ൽ ജീവിത പങ്കാളി ജിയ ജിയ പാണ്ട മരിച്ചതോടെ ആൻ വിഷമത്തിലായിരുന്നു. അത് ആരോഗ്യത്തെ മോശമായി ബാധിച്ച് തുടങ്ങി. ഹോങ്കോങ്ങിലെ തീം പാർക്കിലേക്ക് ചൈനീസ് സർക്കാരിന്റെ സംഭാവനയായിരുന്നു ആൻ ആൻ എന്ന ആണ്‍പാണ്ടയും ജിയ ജിയ എന്ന പെൺപാണ്ടയും. 1999 മുതല്‍ ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലാണ് താമസം.…
Read Moreപ്രധാന റോഡുകളിൽ ഡ്രൈവിംഗ് പരിശീലനം അനുവദിക്കില്ല; ട്രാഫിക് പോലീസ്
ബെംഗളൂരു: തിരക്കേറിയ സമയങ്ങളിൽ പ്രധാന റോഡുകളിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഡ്രൈവിംഗ് പരിശീലനത്തിനായി ഗതാഗതം കുറവുള്ള റോഡുകൾ ഉപയോഗിക്കേണ്ടതുണ്ട് ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു സംബന്ധിച്ച നോട്ടീസ് നഗറിലെ എല്ലാ ഡ്രൈവിംഗ് സ്‌കൂളുകൾക്കും അയച്ചതായി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. കൂടാതെ വാഹനങ്ങളിൽ യാതൊരുവിധ രൂപമാറ്റവും വരുത്തരുതെന്നും നഗരത്തിലെ എല്ലാ മെക്കാനിക്കുകൾക്കും കർശന നിർദ്ദേശം നൽകിയതായി…
Read Moreവീട്ടിലെ നായയെ കുളിപ്പിച്ചില്ല, പോലീസുകാരന് സസ്പെൻഷൻ
വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്. പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ ഐ. ജി തിരിച്ചെടുത്തു. ടെലികമ്യൂണിക്കേഷൻസ് എസ്. പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. എസ്. പി നവനീത് ശർമയുടെ ഗൺമാനെയായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. എന്നാൽ, വീട്ടിലെ നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്ന് ആക്ഷേപം ഉയർന്നു. ഇതോടെ വിഷയത്തിൽ ഐ.ജി ഇടപെട്ടു. ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്ത പോലീസുകാരനെ മണിക്കൂറുകൾക്കുളിൽ ഐ.ജി തിരിച്ചെടുക്കുകയായിരുന്നു.…
Read Moreവ്യാജ രേഖ ചമച്ച് പണപ്പിരിവ്, രണ്ട് പേർക്കെതിരെ കേസ്
ബെംഗളൂരു: മംഗളൂരു കമ്പള (പോത്തോട്ടം) മത്സരത്തിൽ മിന്നും വേഗം കൊണ്ട് ശ്രദ്ധ നേടിയ കമ്പള ജോക്കി ശ്രീനിവാസ് ഗൗഡ ഉൾപ്പെടെ മൂന്ന് പേർ വ്യാജ രേഖ ചമച്ച് പണം തട്ടിയതായി പരാതി. സംഭാവനയുടെ പേരിൽ വ്യാജരേഖ സൃഷ്‌ടിച്ച് പൊതുജനങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് ദക്ഷിണ കന്നഡ കമ്പള കമ്മിറ്റി അംഗവും എരുമകളുടെ ഉടമയുമായ ലോകേഷ് ഷെട്ടി എന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത്. കമ്പളയിലെ വേഗത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. മൂഡ്ബിദ്രി പോലീസ് സ്‌റ്റേഷനിലാണ് കേസ്. കമ്പള അക്കാദമിയിലെ ഗുണപാൽ കദംബ, മത്സരങ്ങളുടെ…
Read Moreഗോമൂത്രവും ചാണകവും കർഷകരിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് വാങ്ങും
ബെംഗളൂരു: ഛത്തീസ്‌ഗഡ് മാതൃകയിൽ ക്ഷീര കർഷകരിൽ നിന്നും ഗോമൂത്രവും ചാണകവും വിലയ്ക്ക് വാങ്ങാൻ ഒരുങ്ങി കർണാടക. വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആണ് ഇതിലൂടെ മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. ബയോ ഗ്യാസിന് പുറമെ ഷാംപൂ, കീടനാശിനികൾ തുടങ്ങി 35 ഉത്പന്നങ്ങൾ ആണ് ഇവ ഉപയോഗിച്ച് നിർമിച്ചു വരുന്നത്. ഗോമൂത്രത്തിനു ലിറ്ററിന് 4 രൂപയും ചാണകത്തിനു 2 രൂപയും ആണ് ഛത്തീസ്‌ഗഡ് സർക്കാർ കർഷകർക്ക് നൽകുന്നത്. ഗോവധ നിരോധന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ നൂറിലേറെ ഗോശാലകളുടെ നിർമ്മാണം പുരോഗമിച്ചു…
Read Moreബിഎംടിസി ആപ്പിലൂടെ ജൂലൈയിൽ വിറ്റത് 2.5 കോടിയുടെ ടിക്കറ്റുകൾ
ബെംഗളൂരു: ബിഎംടിസി ആപ്പിലൂടെ ജൂലൈ മാസത്തിലെ ആദ്യ 20 ദിവസങ്ങൾ കൊണ്ട് വിറ്റഴിച്ചത് 2.5 കോടി രൂപയുടെ ടിക്കറ്റുകളും പാസ്സുകളും. ജൂൺ മാസത്തിൽ അത് 1.48 കോടി ആയിരുന്നു. മെയ് മാസത്തിൽ അത് 82 ലക്ഷം ആയിരുന്നു. പ്രതിമാസ പാസ് എടുക്കുന്നത് ലളിതമാക്കിയതാണ് വരുമാനം കൂടാൻ കാരണം ആയതെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. നേരത്തെ പ്രതിമാസ പാസ്സ് പേപ്പർ പാസ്സ് ആയിരുന്നപ്പോൾ ഒന്നാം തിയ്യതി മുതൽ മാസം അവസാനം വരെ ആയിരുന്നു പാസിന്റെ കാലാവധി. ഈ മാസം മുതൽ ടുമോക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച്…
Read More